scorecardresearch

എക്സ്പെയറി ഡേറ്റ് കഴിഞ്ഞ സൺസ്ക്രീൻ ഉപയോഗിക്കാമോ?

കാലാവധി കഴിഞ്ഞെങ്കിലും ട്യൂബിൽ ഇപ്പോഴും സൺസ്ക്രീൻ ബാക്കിയുണ്ടെങ്കിൽ അത് ഉപയോഗിക്കുന്നത് തുടരാമോ?

കാലാവധി കഴിഞ്ഞെങ്കിലും ട്യൂബിൽ ഇപ്പോഴും സൺസ്ക്രീൻ ബാക്കിയുണ്ടെങ്കിൽ അത് ഉപയോഗിക്കുന്നത് തുടരാമോ?

author-image
Lifestyle Desk
New Update
skin|beauty| ie malayalam

പ്രതീകാത്മക ചിത്രം

നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ ചേർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് സൺസ്‌ക്രീൻ. എല്ലാ ദിവസവും സൺസ്‌ക്രീൻ ഉപയോഗിക്കണം. കാലാവസ്ഥ പരിഗണിക്കാതെ, നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങുകയോ വീടിനുള്ളിൽ തന്നെ കഴിയുകയാണെങ്കിലും സൺസ്ക്രീൻ ഉപയോഗം മാറ്റിവയ്ക്കരുത്.

Advertisment

എന്നാൽ നിങ്ങളുടെ സൺസ്‌ക്രീൻ ലോഷന്റെ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കും? ട്യൂബ് ഇപ്പോഴും സൺസ്ക്രീൻ ബാക്കിയുണ്ടെങ്കിൽ അത് ഉപയോഗിക്കുന്നത് തുടരണോ?

കാലാവധി കഴിഞ്ഞ സൺസ്‌ക്രീൻ ചർമ്മത്തിന് ഹാനികരമാകുമെന്ന് പ്ലാസ്റ്റിക്, കോസ്മെറ്റിക് സർജൻ ഡോ.ദേവയാനി ബാർവ് പറയുന്നു.

“സൺസ്‌ക്രീൻ അടിസ്ഥാനപരമായി രാസവസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ചിലതരം ചർമ്മ സംരക്ഷണ രാസവസ്തുക്കൾ, ഒപ്പം അതിനെ ഒന്നിച്ചുനിർത്തുന്ന ചില എമൽസിഫൈയിംഗ് ഏജന്റുകൾ. ഫോർമുലേഷൻ എന്താണെന്നതിനെ ആശ്രയിച്ച് ഇത് ഒരു ക്രീം അല്ലെങ്കിൽ ലോഷൻ ആകാം. കാലാവധി കഴിഞ്ഞാൻ ഇവ ഓരോന്നും മോശമാകാം, കാരണം അവ കാലഹരണപ്പെട്ടാൽ ഒന്നുകിൽ ഫലപ്രദമാകില്ല, അല്ലെങ്കിൽ ചർമ്മത്തിൽ ചുവപ്പും പ്രകോപിപ്പിക്കലും പോലുള്ളവയ്ക്ക് കാരണമാകും, ”ഡോ.ദേവയാനി വിശദീകരിക്കുന്നു.

Advertisment

എമൽസിഫൈയിംഗ് ഏജന്റുകൾ മോശമാകുകയോ "വിഭജിക്കുകയോ" ചെയ്യുമെന്ന് ഡോ.ദേവയാനി കൂട്ടിച്ചേർക്കുന്നു. “ ചിലപ്പോൾ പഴയ സൺസ്‌ക്രീനുകൾ ഉപയോഗിക്കുമ്പോൾ അത് ഇപ്പോൾ സ്ഥിരതയുള്ളതല്ലെന്ന് നിങ്ങൾ ശ്രദ്ധിക്കും. എണ്ണയും വെള്ളവും അതിന്റെ യഥാർത്ഥ മെഡിക്കൽ ഘടകത്തിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു. ഒരു സംരക്ഷണവും നൽകുന്നില്ല എന്നതിനുപുറമെ, ഇത് ധാരാളം ചർമ്മ പ്രതികരണങ്ങൾക്ക് കാരണമാകും," വിദഗ്ധ പറയുന്നു. ചർമ്മത്തിൽ ദൃശ്യമായ പ്രതികരണം ഉണ്ടാകിയില്ലെങ്കിലും ആളുകൾ അതിന്റെ ഉപയോഗം നിർത്തണമെന്ന് അവർ കൂട്ടിച്ചേർത്തു.

കാറിലോ എയർകണ്ടീഷൻ ചെയ്യാത്ത മുറിയിലോ സൺസ്‌ക്രീൻ സൂക്ഷിക്കുന്നതാണ് മറ്റൊരു തെറ്റ്. പലപ്പോഴും, ചൂട് സൺസ്‌ക്രീനിനെയും തകരാറിലാക്കും, കാലഹരണപ്പെട്ടില്ലെങ്കിലും അത് കേടായേക്കാം. ശരിയായ താപനിലയിൽ സൂക്ഷിക്കുന്നതും പ്രധാനമാണ്.

ധാരാളം ആളുകൾ ഈ ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരുന്നില്ല, എന്നാൽ അവർ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ പോലും സൺസ്‌ക്രീൻ ധരിക്കണം. “ദിവസത്തിൽ രണ്ടുതവണ, രാവിലെ എപ്പോഴെങ്കിലും വൈകുന്നേരവും”,ഡോ. ദേവയാനി നിർദേശിക്കുന്നു. “പുറത്തിറങ്ങുകയാണെങ്കിൽ, എത്രമാത്രം വിയർക്കുന്നു, മുഖം കഴുകുന്നു എന്നതിനെ ആശ്രയിച്ചാണ് സൺസ്ക്രീൻ ഉപയോഗിക്കുന്നത്. പക്ഷേ, രണ്ടോ നാലോ തവണ ഉപയോഗിക്കണമെന്ന് വിദഗ്ധ ശുപാർശ ചെയ്യുന്നു.

Skin Care Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: