സെലബ്രിറ്റികളുടെ ഫാഷൻ, അവരണിയുന്ന ആക്സസറീസുകൾ എല്ലാം ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരുന്ന ഘടകങ്ങളാണ്. ബോളിവുഡ് താരം ശിൽപ്പ ഷെട്ടി അണിഞ്ഞ ഒരു ലക്ഷ്വറി വാച്ചാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്. ബുൾഗറിയുടെ സർപെന്റി സ്പിഗ മോഡൽ വാച്ചാണ് ചിത്രത്തിൽ ശിൽപ്പ ധരിച്ചിരിക്കുന്നത്.
ഗ്രീൻ കളറിലുള്ള ഡയലും റോസ് ഗോൾഡ്, ഡയമണ്ട് കോമ്പിനേഷനിലുള്ള കേസുമാണ് ഇതിന്റെ പ്രത്യേകത. 35 എംഎം ആണ് കേസ് സൈസ്. 30 മീറ്റർ വാട്ടർ റസിസ്റ്റൻസും ഈ വാച്ചിനുണ്ട്. സഫെയർ ക്രിസ്റ്റൽ ഗ്ലാസ്സും റോസ് ഗോൾഡ് ഡയമണ്ട് കോമ്പിനേഷനിലുള്ള സ്ട്രാപ്പും ഈ വാച്ചിന് റോയൽ ലുക്ക് നൽകുന്നു.
ഒറ്റകാഴ്ചയിൽ ഒരു പാമ്പിനെ ഓർമ്മിപ്പിക്കുന്ന ഈ ലക്ഷ്വറി വാച്ചിന് ബ്രേസ്ലെറ്റ് മോഡൽ സ്ട്രാപ്പാണ് നൽകിയിരിക്കുന്നത്. 66,16,000 രൂപയാണ് ഈ വാച്ചിന്റെ വില.

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയാണ് ശിൽപ്പ ഷെട്ടി. വലിയൊരു ആരാധകവൃന്ദം തന്നെ ശിൽപ്പ ഷെട്ടിയ്ക്കുണ്ട്. വർഷങ്ങളായി മുടങ്ങാതെ യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ശിൽപ്പ ബോളിവുഡിലെ മറ്റേതു നായികമാരെക്കാളും മുന്നിലാണ് . പ്രായം വെറും അക്കം മാത്രമാണെന്ന് ജീവിതം കൊണ്ടു ഓർമ്മിക്കുന്ന താരം കൂടിയാണ് ശിൽപ്പാ ഷെട്ടി. 47-ാം വയസ്സിലും ഫിറ്റ്നസിന് പ്രാധാന്യം നൽകി ചെറുപ്പവും ചുറുചുറുക്കും നിലനിർത്തുന്ന നിരവധിയേറെ പേർക്ക് ഒരു പ്രചോദനമാണ്.