നിരവധി ആളുകൾ നേരിടുന്നൊരു പ്രശ്നമാണ് പുറംവേദന. പേശി വേദനയെക്കുറിച്ചും പരാതിപ്പെടുന്നുവരുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ സാധാരണ വ്യായാമങ്ങളിൽനിന്നും അകന്നു നിൽക്കുകയാണ് പതിവ്. എന്നാൽ ഒരാൾ ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ പുറംവേദന കുറയുമെന്നാണ് ബോളിവുഡ് നടി ശിൽപ ഷെട്ടി പറയുന്നത്. യോഗ എങ്ങനെയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നും ശിൽപ പറയുന്നു.
Read Also: ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നതും യോഗാസനമാണ്
കുറേ നാളുകളായി പേശീ വേദനയും പുറംവേദന സംബന്ധമായ പ്രശ്നങ്ങളും എന്നെ അലട്ടുന്നുണ്ടായിരുന്നു. ഞാൻ യോഗ ചെയ്യാൻ തുടങ്ങിയപ്പോൾ, സങ്കീർണ്ണമായ ഒരുപാട് ആസനങ്ങൾ ചെയ്യുന്നതിൽ എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ യോഗയും ഇച്ഛാശക്തിയും മൂലം എന്റെ ശരീരം മാറിപ്പോയെന്ന് ശിൽപ പറയുന്നു.
മർജാര്യാസ-ബിട്ടിലാസന ചെയ്യുന്നതിന്റെ വീഡിയോയും ശിൽപ പങ്കുവച്ചിട്ടുണ്ട്. കാറ്റ് ക്യാമൽ പോസ് അല്ലെങ്കിൽ കാറ്റ് കൗ പോസെന്നും ഇതിനെ വിളിക്കാറുണ്ട്.