Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

ശർക്കര ജിലേബി വീട്ടിലുണ്ടാക്കാം; വേണ്ടത് രണ്ടേ രണ്ടു ചേരുവകൾ

രണ്ടേ രണ്ടു ചേരുവകൾ മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാം

Sharkara Jilebi, Jaggery Jalebi , Jaggery Jilebi recipe, Jilebi recipe, Jalebi recipe, ശർക്കര ജിലേബി

ഉത്സവപറമ്പുകളിൽ നിന്നും മറ്റും ലഭിക്കുന്ന ശർക്കര ജിലേബി പലർക്കും ഒരു നൊസ്റ്റാൾജിയ ആണ്. രണ്ടേ രണ്ടു ചേരുവകൾ മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണ് ശർക്കര ജിലേബി. ഇതാ റെസിപ്പി പരിചയപ്പെടാം.

ചേരുവകൾ:

ഉഴുന്ന്- ഒന്നര കപ്പ്
ശർക്കര- 500 ഗ്രാം

തയ്യാറാക്കുന്ന വിധം:

  1. ഉഴുന്ന് അഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം വളരെ കുറച്ച് വെള്ളം മാത്രം ഒഴിച്ച് മിക്സിയിലോ ഗ്രൈൻഡറിലോ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പെപ്പിംഗ് ബാഗിലേക്ക് ഒഴിക്കുക.
  2. ശർക്കര കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ച് ശർക്കരപ്പാനി തയ്യാറാക്കുക. ഒരു നുള്ള് ഉപ്പു ചേർക്കാം. തയ്യാറാക്കിയ ശർക്കരപ്പാനി അരിച്ചെടുക്കുക.
  3. പെപ്പിംഗ് ബാഗിൽ മാവ് നിറച്ച് മുകൾഭാഗം റബ്ബർ ബാൻഡ് ഉപയോഗിച്ച് നല്ല രീതിയിൽ ടൈറ്റ് ചെയ്തതിനു ശേഷം അഗ്രഭാഗം ചെറുതായി കട്ട് ചെയ്തു കൊടുക്കുക.
  4. ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് മാവ് ജിലേബിയുടെ ഷേപ്പിൽ ഒഴിച്ചുകൊടുക്കുക. നടുവിൽ നിന്ന് തുടങ്ങി ചുറ്റിച്ചെടുക്കുക. ചെറിയ തീയിൽ വേവിക്കുക.
  5. വെന്തു കഴിയുമ്പോൾ ഒരു മിനിറ്റോളം ശർക്കരപ്പാനിയിൽ ഇട്ട് വയ്ക്കുക.

Read more: നാലു ചേരുവകൾ മാത്രം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ചിക്കൻ റോസ്റ്റ്

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Sharkara jilebi jaggery jalebi simple recipe video

Next Story
ലോക്ക്ഡൗൺ കാലത്ത് ചർമ്മ സംരക്ഷണത്തിന് നാലു മികച്ച വഴികൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com