നടി ഷംന കാസിമിന്റെ വിവാഹത്തോടനുബന്ധിച്ചുളള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദുബായിയില്‍ വച്ച് നടന്ന ചടങ്ങില്‍ അനവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഷംനയെയും ഭര്‍ത്താവ് ഷാനിദിനെയും ആശംസകളറിയിക്കാന്‍ സിനിമാലോകത്തു നിന്നു നടി മീര നന്ദനും എത്തിയിരുന്നു. ജെബിഎസ് ഗ്രൂപ്പിന്റെ ഫൗണ്ടറും സിഇഒയുമാണ് ഷംനയെ വിവാഹം ചെയ്ത ഷാനിദ് ആസിഫലി. വിവാഹത്തിനു ശേഷം സംഘടിപ്പിച്ച റിസപ്ഷനില്‍ ഷംന അണിഞ്ഞ ലഹങ്കയിലാണ് ആരാധകരുടെ കണ്ണുടക്കിയത്.
‘ടി ആന്‍ഡ് എം സിഗ്നേചര്‍’ ഡിസൈന്‍ ചെയ്ത ലെഹങ്ക ഷംനയെ ഒരു രാജകുമാരിയാക്കി തീര്‍ത്തു. ഇന്ത്യല്‍ റോയല്‍ വധുവിന്റെ ലുക്ക് നല്‍കുന്നതിനായി ലെഹങ്കയ്ക്കു സ്‌കാര്‍ലെറ്റ് ഷേഡാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതിനൊപ്പം സില്‍വര്‍ ടിന്റ് നല്‍കിയപ്പോള്‍ ഷംന തന്റെ ‘ബിഗ് ഡേ’യില്‍ അതി സുന്ദരിയായി കാണപ്പെട്ടു.ലെഹങ്കയുടെ ജാക്കറ്റ്, ദുപ്പട്ട എന്നിവയില്‍ ഫ്‌ളോറല്‍ ചിത്രപണികളാണ് ചെയ്തിരിക്കുന്നത്. മുത്തുകള്‍ തുന്നിച്ചേര്‍ത്തും, ചുവപ്പ്, കറുപ്പ്, സില്‍വര്‍ എന്നീ നിറങ്ങളിലുളള ഫാബ്രിക്കുകളാണ് ഈ വിസ്മയം തീര്‍ക്കാനായി ഉപയോഗിച്ചിരിക്കുന്നത്. തികച്ചും ഹാന്റ്ക്രാഫ്റ്റഡായ വസ്ത്രത്തിനു സില്‍വര്‍, ചുവപ്പ് നിറങ്ങള്‍ ഉള്‍പ്പെടുത്തിയുളള ദുപ്പട്ടയാണ് നല്‍കിയിരിക്കുന്നത്. ജാക്കറ്റിനു ഇല്യൂഷന്‍ നെക്ക് ഡിസൈന്‍ നല്‍കിയപ്പോള്‍ കൈകളിലും ജാക്കറ്റിന്റെ താഴ്ഭാഗത്തും വ്യത്യസ്ത പാറ്റേണുകളാണ് കൊടുത്തിരിക്കുന്നത്. 60,000 മുതല്‍ 1,50,000 വരെയാണ് ഈ ബീസ്‌പോക്കണ്‍ ബ്രൈഡല്‍ ലെഹങ്കയുടെ വില.
ലെഹങ്കയ്ക്കു ചേര്‍ന്നു പോകുന്ന ആഭരണങ്ങള്‍ ഒരുക്കി നല്‍കിയിരിക്കുന്നത് ‘എം ഒ ഡി സിഗ്നേച്ചര്‍’ ആണ്. സ്റ്റുഡിയോ 360 ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കൊച്ചി കേന്ദ്രമായ ‘ടി ആന്‍ എം സിഗ്നേച്ചര്‍’ ന്റെ ഫൗണ്ടര്‍ ടിയ നീല്‍ കാരിക്കശ്ശേരിയാണ്. അനവധി സെലിബ്രിറ്റികള്‍ക്കു വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കുന്ന ടിയ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.