മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്.
അടുത്തിടെയാണ് ഷംന വിവാഹിതയായത്.ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.ദുബായിൽ നടന്ന വിവാഹം വളരെ ആഡംബരമായാണ് നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഫൊട്ടൊഷൂട്ട് ചിത്രങ്ങളും ഷംന ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മഞ്ഞ വസ്ത്രമണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന ഷംനയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. “ആറ്റിറ്റ്യൂടാണ് എല്ലാം, അതുകൊണ്ട് നല്ലത് തിരഞ്ഞെടുക്കൂ” എന്നാണ് അടികുറിപ്പ്. ത്രിപ്തി സിങ്ങിന്റെ ഡിസൈനിങ്ങ് ഹൗസായ ശായ ആണ് ഷംനയ്ക്ക് വസ്ത്രം ഒരുക്കി നൽകിയത്. ഫുൾ ലെങ്ങ്ത്ത് വസ്ത്രത്തിനൊപ്പം അണിഞ്ഞിരിക്കുന്ന ചോക്കർ മാല ലുക്കിനു പൂർണത നൽകുന്നു. ഷംനയുടെ ഹെയർ സ്റ്റൈലും ലുക്കിനെ എൻഹാസ് ചെയ്യുന്നുണ്ട്.
പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് ഷംന.