വൈറ്റ് ഡ്രസിൽ സ്റ്റൈലിഷ് ലുക്കിൽ ശ്യാമിലി; ചിത്രങ്ങൾ

സിനിമയിൽനിന്നും തൽക്കാലം മാറിനിൽക്കുന്ന ശ്യാമിലി ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ

shamlee, actress, ie malayalam

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് ശ്യാമിലി. സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. രണ്ടാം വരവിൽ നാലോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് ശ്യാമിലി.

സോഷ്യൽ മീഡിയയിൽ ആക്ടീവായ ശ്യാമിലി ആരാധകർക്കായി പുത്തൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ശ്യാമിലിയുടെ വൈറ്റ് ഡ്രസിലുളള ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ വളരെ സുന്ദരിയായ ശ്യാമിലിയെയാണ് പുതിയ ഫോട്ടോകളിൽ കാണാനാവുക.

സിനിമയിൽനിന്നും തൽക്കാലം മാറിനിൽക്കുന്ന ശ്യാമിലി ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യൻ സിനിമകളുടെ ഏതാനും സ്ക്രിപ്റ്റുകൾ താരം കേട്ടതായും ഉടൻ തന്നെ പുതിയ സിനിമ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അഭിനയത്തിനൊപ്പം ചിത്രരചനയിലും താൽപ്പര്യമുള്ളയാളാണ് ശ്യാമിലി. ബാംഗ്ലൂരിലെ ഒരു ആർട്ട് ഗ്യാലറിയിൽ ശ്യാമിലി വരച്ച ചിത്രങ്ങളുടെ പ്രദർശനം നടന്നത് വാർത്തയായിരുന്നു. പ്രശസ്ത ആർട്ടിസ്റ്റായ എ.വി.ഇളങ്കോ ആണ് ചിത്രരചനയിൽ ശ്യാമിലിയുടെ ഗുരു.

കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപര്യമുള്ള ശ്യാമിലി അഞ്ചു വർഷം നീണ്ട പഠനത്തിനൊടുവിലാണ് ഒരു എക്സിബിഷന്റെ ഭാഗമായത്. ‘Diverse Perceptions’ എന്ന പേരിൽ ബാംഗ്ലൂർ ശേഷാദ്രിപുരത്തെ ഇളങ്കോസ് ആർട് സ്പെയ്സിൽ സംഘടിപ്പിച്ച എക്സിബിഷനിലാണ് ശ്യാമിലി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

Read More: ശ്യാമിലിയുടെ പിറന്നാൾ ആഘോഷമാക്കി ശാലിനി; ചിത്രങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Shalini ajith sister shamlee latest photos

Next Story
സോനം കപൂറിന്റെ കോട്ടിന്റെ വില ഒന്നര ലക്ഷം, ഡ്രസ് 2 ലക്ഷം; അമ്പരന്ന് ആരാധകർsonam kapoor, bollywood, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com