സമാനതകളില്ലാത്ത ഫാഷൻ പിൻതുടരുന്ന സെലിബ്രിറ്റിയാണ് ഷാരൂഖ് ഖാൻ. ലക്ഷ്വറി വാച്ചുകളുടെ വലിയൊരു ശേഖരം തന്നെ ഷാരൂഖിനുണ്ട്. മുൻപും ഷാരൂഖിന്റെ വാച്ചുകൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഈദിന് തന്നെ കാണാനെത്തിയ ആരാധകരെ കാണാനായി മന്നത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഷാരൂഖ് അണിഞ്ഞ വാച്ചാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടുന്നത്.
പാടെക് ഫിലിപ്പ് അക്വാനട്ട് 5968A-001എന്ന വാച്ചാണ് ഷാരൂഖ് ഖാൻ ധരിച്ചത്. Baselworld 2018-ൽ ലോഞ്ച് ചെയ്ത ഈ വാച്ച് ക്രോണോഗ്രാഫ് ഫീച്ചറുള്ള ആദ്യത്തെ അക്വാനോട്ട് വാച്ചായിരുന്നു ഇത്. ഓറഞ്ച് സ്ട്രാപ്പാണ് ഈ വാച്ചിനെ ആകർഷകമാക്കുന്നത്. ആഢംബര വാച്ചുകൾക്കിടയിൽ ഏറെ ആവശ്യക്കാരുള്ള ഒന്നാണിത്.



1,13,35,318 രൂപയാണ് ഈ വാച്ചിന്റെ വില.

മുൻപ്, പഠാന്റെ പ്രമോഷനിടെ ഷാരൂഖ് ധരിച്ച ഔഡെമർസ് പിഗ്വെറ്റിന്റെ റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ വാച്ചും ഏറെ ശ്രദ്ധ നേടിയിരുന്നു. 4.98 കോടി രൂപയാണ് ഇതിന്റെ വില. 41 എംഎം ഡയലാണ് ഈ വാച്ചിലുള്ളത്. പൂർണ്ണമായും നീല നിറത്തിലുള്ള ഈ വാച്ച് നീല സെറാമിക്സിലാണ് നിർമിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ കലണ്ടർ വാച്ചിൽ തീയതി, ദിവസം, മാസം, മൂൺഫെയ്സ് എന്നിങ്ങനെയുള്ള വിവരങ്ങളും കാണാം.