scorecardresearch
Latest News

അതീവ ഗ്ലാമറസായി താരപുത്രി; ചിത്രങ്ങൾ വൈറൽ

ഷാരൂഖ് ഖാന്‍റെ പുത്രി സുഹാനയുടെ പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാകുന്നു

Shah Rukh Khan, Suhaha Khan, SRK, Happy birthday Suhana Khan, Aryan Khan, Gauri Khan, Abram Khan

ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഒരു സ്വിമ്മിംഗ് പൂളിരികിൽ വെയിൽ കാഞ്ഞിരിക്കുകയാണ് ചിത്രങ്ങളിൽ സുഹാന ഖാൻ. വൈറ്റ് ടാങ്ക് ടോപ്പും ഡെനിം ഷോർട്സുമാണ് സുഹാനയുടെ വേഷം.

Read more: ഒരു ലക്ഷം രൂപ മാസവരുമാനമുണ്ട്, സുഹാനയെ കല്യാണം കഴിപ്പിച്ച് തരുമോ?: ഗൗരി ഖാനോട് യുവാവ്

അമ്മ ഗൗരി ഖാനാണ് സുഹാനയുടെ ഈ ചിത്രങ്ങൾ പകർത്തിയത്. അമ്മ ഗൗരി ഖാനൊപ്പം പോർച്ചുഗലിൽ വെക്കേഷൻ ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിത്. മുൻപും ഗൗരി ഖാൻ എടുത്ത സുഹാനയുടെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്.

അച്ഛന്റെ വഴിയെ താരപുത്രിയും സിനിമയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ‘ദ ഗ്രേ പാർട്ട് ഓഫ് ബ്ലൂ’ എന്നൊരു ഹ്രസ്വചിത്രത്തിലും സുഹാന അഭിനയിച്ചിരുന്നു.

Read more: സുഹാന ‘ജൂലിയറ്റ്’ ആയി; മകൾക്ക് സ്നേഹപ്പൂക്കൾ സമ്മാനിച്ച് ഷാരൂഖ് ഖാൻ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Shah rukh khan suhana khan latest photos