scorecardresearch

ജോലിക്കിടയിൽ സന്തോഷം കണ്ടെത്താം; ഇതാ 7 വഴികൾ

ജോലിസ്ഥലങ്ങളിൽ ഉന്മേഷവും സന്തോഷവും നിലനിർത്താൻ ഇങ്ങനെ ചെയ്‌ത് നോക്കൂ

Work stress, Happiness, Office
ഓഫീസ്

ജോലി ജീവിതത്തിൽ അനിവാര്യമാണ് എന്നാൽ അത് ആസ്വാദിക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. നീണ്ട മണിക്കൂർ, കഠിനമേറിയ ടാസ്ക്കുകൾ തുടങ്ങിയ കാര്യങ്ങൾ നിറഞ്ഞതാണ് ജോലിയെങ്കിലും അത് ചെയ്യാതിരിക്കാൻ യാതൊരു വഴിയുമില്ല.

ഒരു വ്യക്തി 90,000 മണിക്കൂർ അയാളുടെ ജീവിതത്തിൽ ജോലി സംബന്ധമായ കാര്യങ്ങൾ ചെയ്യുന്നെന്നാണ് പറയപ്പെടുന്നത്. ജോലി സമയങ്ങൾ ആനന്ദകരമാക്കാനും സ്ട്രെസ് കുറയ്ക്കാനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം. എക്ണോമിക്ക് ഫൗണ്ടേഷനായ തിങ്ക്- ടാങ്കിന്റെ സഹായത്തോടെ ജോലിസ്ഥലങ്ങളിൽ ഉന്മേഷവും സന്തോഷവും നിലനിർത്താൻ എന്തൊക്കെ ചെയ്യണമെന്ന് കണ്ടുപിടിക്കുകയുണ്ടായി.

  • Be active (ഉന്മോഷം നിലനിർത്തുക)

വ്യായാമം മുതലായ ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ സ്ട്രെസ് മുഴുവനായി ഇല്ലാതാക്കില്ല. പകരം നിങ്ങളെ മാനസികമായി വളർത്താനും ശാരീരികമായി ഫിറ്റാക്കി നിലനിർത്തുകയും ചെയ്യും. വ്യായാമത്തിന്റെ ഗുണങ്ങളെ കുറിച്ച് അനവധി ഗവേഷണങ്ങളിൽ പറയുന്നുണ്ട്. നിങ്ങളുടെ ജോലിസമയത്തും ഇതു പ്രാവർത്തികമാക്കാവുന്നതേയുള്ളൂ. ജോലിയ്ക്കു പോകുമ്പോഴും വരുമ്പോഴും നടപ്പ് ഒരു ശീലമാക്കാൻ ശ്രമിക്കുക. അതു സാധ്യമല്ലെങ്കിൽ, ബസ്സ് സ്റ്റോപ്പിലിറങ്ങി ഓഫീസിലേക്ക് നടന്നു പോകുക. ജോലിയ്ക്കിടയിലുള്ള ബ്രേക്ക് ടൈമുകൾ ആക്റ്റീവായി നിൽക്കുകയും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുക.

  • Connect with people ( ആളുകളുമായി ബന്ധം കാത്തുസൂക്ഷിക്കുക)

മറ്റുള്ളവരുമായി ഒരാൾ നിലനിർത്തുന്ന ആത്മബന്ധത്തിന്റെ അളവ് അനുസരിച്ചാണ് അയാളുടെ സന്തോഷം നിർണയിക്കപ്പെടുന്നത്. ബന്ധങ്ങൾ നിലനിർത്തേണ്ടതിന്റെ ആവശ്യകത മനുഷ്യൻ മനസ്സിലാക്കിയത് ഒരു പക്ഷെ കോവിഡ് കാലത്താകാം. പ്രിയപ്പെട്ടവരെ കാണാനാകാതെ ഒരുപാട് ആളുകൾ ബുദ്ധിമുട്ടി. ജോലിസ്ഥത്തെ നിങ്ങളുടെ ജോലി ഭാരം കുറയ്ക്കാൻ നല്ല സൗഹൃദങ്ങൾ സഹായിക്കും.

  • Learn new skills(പുതിയ കാര്യങ്ങൾ പഠിക്കുക)

ദിവസം മുഴുവൻ ആക്റ്റീവായി നിൽക്കാനായാൽ അതു നിങ്ങളുടെ കരിയർ വളർച്ചയ്ക്കു സഹായിക്കും. പുതിയ അവസരങ്ങളും നിങ്ങൾക്കു മുന്നിൽ തുറക്കപ്പെടും. പുതിയ സ്ക്കിൽ പഠിക്കുന്നത് നിങ്ങളുടെ മാനസിക ആരോഗ്യത്തിന് ഗുണം ചെയ്യും. വ്യത്യസ്തമായ കോഴ്സുകളിൽ ചേർന്ന് ഒരു ഹോബിയായി പുതിയ സ്ക്കിലുകൾ വളർത്തിയെടുക്കാനാകും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങൾ ജോലിയെയും ബാധിക്കും. നീണ്ട മണിക്കൂറുകൾ ജോലിയിൽ ചെലവിടാതിരിക്കാൻ ശ്രമിക്കുക. സമൂഹത്തിലിടപ്പെടാനും മറ്റു കാര്യങ്ങളിൽ പങ്കെടുക്കാനും സമയം കണ്ടെത്തുക.

  • Stay present (ഈ നിമിഷത്തിലായിരിക്കാൻ ശ്രമിക്കുക)

ഭാവി, പോയകാലം എന്നിവയെ കുറിച്ച് ചിന്തിക്കാതെ ഈ നിമിഷത്തിൽ ജീവിക്കാൻ ശ്രമിക്കുക. ഈ നിമിഷം ആസ്വദിക്കുക എന്നതിനർത്ഥം മെഡിറ്റേഷൻ പോലുള്ളവ ശീലമാക്കുകയെന്നല്ല. നിങ്ങളുടെ ചിന്തകൾ ഇന്ന് എന്ന ദിവസത്തിലേക്ക് കൊണ്ടുവരിക എന്നതാണ് അർത്ഥമാക്കുന്നത്. ചുറ്റുപാടുള്ള കാര്യങ്ങൾ ആസ്വദിക്കുക. നല്ല കാഴ്ചകൾ, ശബ്ദം, സുഗന്ധം അങ്ങനെ എന്തുമാകാം, അവയിൽ സന്തോഷം കണ്ടെത്താം.

  • Recognise the positives (നല്ല വശങ്ങൾ കണ്ടെത്താം)

എല്ലാ നിമിഷവും ആസ്വദിക്കുമ്പോൾ അതു നിങ്ങളുടെ നല്ല വശങ്ങിലേക്കുള്ള വാതിൽ തുറക്കുന്നു. നിങ്ങളുടെ നിയന്ത്രണത്തിനപ്പുറം ചില കാര്യങ്ങൾ ജീവിതത്തിലും അതു പോലെ ജോലിയിലുമുണ്ടെന്ന് തിരിച്ചറിയുക. ജീവിതത്തിലെ നല്ല കാര്യങ്ങളെ ഓർത്ത് സന്തോഷിക്കാം.

  • Avoid unhealthy habits (ദുശീലങ്ങൾ ഒഴുവാക്കുക)

സ്ട്രെസ് കുറയ്ക്കാനായി ചിലർ മദ്യപാനം, പുകവലി പോലുള്ള ശീലങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്. ഇതു നിങ്ങളുടെ സന്തോഷത്തെ മോശമായി ബാധിക്കാം.

  • Work smarter, not longer (നീണ്ട നേരം ജോലി ചെയ്യാതിരിക്കുക)

പരമാവധി ജോലികൾ ഓഫീസിൽ വച്ച് തന്നെ ചെയ്തു തീർക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്കു സന്തോഷം നൽകുന്ന മറ്റു കാര്യങ്ങൾ ചെയ്യാൻ ഇതുവഴി സമയം ലഭിക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Seven tips for finding happiness at work