വാക്കുകൾ പരാജയപ്പെടുന്ന സമയത്ത് ഒരു നോട്ടത്തിന് പലതും പറയാനാകും. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു ഭർത്താവ് എപ്പോഴും പറയുന്നതിനെക്കാൾ ചില സമയത്തെ അദ്ദേഹത്തിന്റെ മുഖഭാവത്തിൽനിന്നും നിങ്ങളോടുള്ള ഇഷ്‌ടം മനസ്സിലാക്കാനാകും. നിങ്ങൾ ഭർത്താവിന് വിലപ്പെട്ട വ്യക്തിയാണോ? നിങ്ങളില്ലാതെ ജീവിതം അപൂർണമാണെന്നു ഭർത്താവ് ചിന്തിക്കുന്നുണ്ടോ? ഇതു മനസ്സിലാക്കാൻ ഏഴു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

1. ചെറിയ കാര്യങ്ങൾ പോലും ഓർത്തുവയ്‌ക്കുക
ഇന്നലെ നിങ്ങൾ ഭർത്താവിനോട് പറഞ്ഞ കാര്യം ചിലപ്പോൾ അദ്ദേഹം ഓർത്തിരിക്കില്ല. പക്ഷേ അഞ്ചു വർഷം മുൻപ് അദ്ദേഹത്തോട് പറഞ്ഞ കാര്യം ഓർത്തിരിക്കുന്നുവെങ്കിൽ അതിൽനിന്നും നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നു മനസ്സിലാക്കാം. ചിലപ്പോൾ തീയതി ഓർത്തിരിക്കണമെന്നില്ല. എന്നാൽ അന്നത്തെ ദിവസം നിങ്ങൾ പറഞ്ഞ ചെറിയ കാര്യം പോലും അദ്ദേഹം ഓർത്തിരിക്കുന്നുണ്ടാവും.

2. സംസാരിക്കുന്പോൾ പ്രത്യേക പദങ്ങൾ ഉപയോഗിക്കുക
ഒട്ടുമിക്ക ഭർത്താക്കന്മാരും പങ്കാളിയോട് ഒരേ രീതിയിലാവും സംസാരിക്കുക. എന്നാൽ നിങ്ങളോട് സംസാരിക്കുന്പോൾ ഭർത്താവ് ചില പ്രത്യേക പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ അദ്ദേഹം നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാക്കുക.

3. ഫോൺ വിളികൾക്കും മെസേജിനും മറുപടി കിട്ടാതാകുന്പോൾ വിഷമിക്കുക
ഫോൺകോളിനോ മെസേജിനോ മറുപടി കിട്ടാതിരിക്കുന്പോൾ അഞ്ചോ പത്തോ തവണ ഭർത്താവ് നിങ്ങളെ വിളിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. നിങ്ങൾക്ക് എന്തുപറ്റിയെന്നു ചിന്തിച്ച് അദ്ദേഹം വിഷാദനാകുന്നതുകൊണ്ടാണ് ഫോണിലേക്ക് തുടരെത്തുടരെ വിളിക്കുന്നത്. മിസ്കോളുകളുടെ എണ്ണം കൂടിയതിനാൽ ചിലർ ഭർത്താക്കന്മാരെ വഴക്കു പറയാറുണ്ട്. മിസ്കോളുകളുടെ എണ്ണം ഭർത്താവിന്റെ സ്നേഹത്തിന്റെ പ്രതീകങ്ങളാണെന്നു ഇനിയെങ്കിലും മനസ്സിലാക്കുക.

4. നിങ്ങൾ അടുത്തുള്ളപ്പോൾ ഭർത്താവ് എപ്പോഴും ചിരിക്കുക
നിങ്ങൾ അടുത്തുള്ളപ്പോൾ ഭർത്താവ് തമാശകൾ പറയുക, അതുകേട്ട് നിങ്ങൾ ചിരിക്കുന്പോൾ അദ്ദേഹവും കൂടെ ചിരിക്കുക ഇതൊക്കെ നിങ്ങളുടെ സാമിപ്യം അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ്. നിങ്ങളുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം മനോഹരമാണെന്നു വാക്കുകൾ കൊണ്ട് അദ്ദേഹം പറയാതെ ചെയ്യുകയാണിത്.

5. സുഹൃത്തുക്കളെക്കാൾ കൂടുതൽ സമയം നിങ്ങൾക്കൊപ്പം ചെലവഴിക്കുക
സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനക്കാൾ കൂടുതൽ സമയം ഭർത്താവ് നിങ്ങൾക്കൊപ്പമാണെങ്കിൽ ഒരു കാര്യം മനസ്സിലാക്കാം. നിങ്ങൾ അടുത്തുള്ളത് അദ്ദേഹത്തിന് എല്ലാ കാര്യത്തിലും കൂടുതൽ ഉന്മേഷം പകരും. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും ഇതിൽനിന്നും വ്യക്തം.

6. ഭർത്താവ് എടുത്ത തീരുമാനം ശരിയാണെങ്കിൽപ്പോലും നിങ്ങളോട് ക്ഷമ ചോദിക്കുക
ചില കാര്യങ്ങളിൽ ഭർത്താവും നിങ്ങളും തമ്മിൽ തർക്കങ്ങളുണ്ടാവാം. അപ്പോൾ അദ്ദേഹമായിരിക്കും ഒരു തീരുമാനെടുക്കുക. പലപ്പോഴും ആ തീരുമാനം ശരിയായിരിക്കും. എങ്കിൽപ്പോലും അദ്ദേഹം നിങ്ങളോട് ക്ഷമ ചോദിക്കും. നിങ്ങളോടുള്ള പ്രണയമാണ് താൻ ചെയ്‌തത് തെറ്റല്ലെങ്കിലും അദ്ദേഹത്തെക്കൊണ്ട് ക്ഷമ ചോദിപ്പിക്കുന്നത്.

7. അർഥവത്തായ സമ്മാനങ്ങൾ നൽകുക
എപ്പോഴെങ്കിലും ഡയമണ്ട് പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങൾ ഭർത്താവ് നൽകുകയാണെങ്കിൽ അദ്ദേഹം പറയാൻ ശ്രമിക്കുന്ന കാര്യമിതാണ്. നിങ്ങൾ എത്ര സുന്ദരിയും അദ്ദേഹത്തിന് എത്രമാത്രം വിലപ്പെട്ടവളുമാണ്. അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ ആഴമാണ് ഓരോ സമ്മാനത്തിലൂടെയും വെളിപ്പെടുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ