മുടിയുടെ നഷ്‌ടമായ തിളക്കം വീണ്ടെടുക്കുന്നതിനും കേടുപാടുകളുടെയും പൊട്ടലുകളുടെയും സാധ്യത കുറയ്ക്കുന്നതിന് പല സ്ത്രീകളും കെരാറ്റിൻ ഹെയർ ട്രീറ്റ്‌മെന്റ് തിരഞ്ഞെടുക്കുന്നു. സ്റ്റൈലിസ്റ്റുകൾ മുടിയിൽ ഒരു കെരാറ്റിൻ അധിഷ്ഠിത ഉൽപ്പന്നം ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണിത്. അതിനുശേഷം അവ മുടിയിൽ സീൽ ചെയ്യുന്നതിനായി സ്‌ട്രെയിറ്റനർ ഉപയോഗിക്കുന്നു.
ഈ പ്രക്രിയ കേടുപാടുകൾ സംഭവിച്ച മുടിയെ മിനുസപ്പെടുത്തുകയും സിൽക്കിയും തിളങ്ങുന്ന രൂപം നൽകുകയും ചെയ്യുന്നു. ചികിത്സയെ പിന്തുണയ്ക്കുന്നവർ ഇത് മുടിയെ കൂടുതൽ കൈകാര്യം ചെയ്യാവുന്നതും ഫ്രിസ്-ഫ്രീവുമാക്കുന്നുവെന്ന് പറയുമ്പോൾ, കെരാറ്റിൻ ഹെയർ ട്രീറ്റ്മെന്റ് ചെയ്യുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.
കെരാറ്റിൻ ഹെയർ ട്രീറ്റ്‌മെന്റുമായി ബന്ധപ്പെട്ട ഏഴ് പ്രധാന വസ്തുതകൾ ഡെർമറ്റോളജിസ്റ്റായ ഡോ. ആഞ്ചൽ പന്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നു.
2-4 മാസം നീണ്ടുനിൽക്കും
ഇത് നിങ്ങളുടെ മുടിയുടെ ഗുണനിലവാരത്തെയും ഹെയർ വാഷിന്റെ ആവൃത്തിയെയും ആശ്രയിച്ചിരിക്കുന്നു. നാല് മാസം വരെ മികച്ച ഫലങ്ങൾ കാണിക്കുന്നു. അതിനുശേഷം മുടി പഴയ രൂപത്തിലേക്ക് മാറുന്നു.
മൃഗങ്ങളുടെ കമ്പിളി കെരാറ്റിൻ ഉപയോഗിക്കുന്നു
പുറംതൊലി അടയ്ക്കാൻ ഷെഡ് കമ്പിളി ജലവിശ്ലേഷണം ചെയ്ത കെരാറ്റിൻ ഉപയോഗിക്കുന്നു. ഈ പ്രക്രിയയ്ക്കിടെ, ഹെയർ ഡിസൾഫൈഡ് ബോണ്ടുകൾ തകർക്കുകയും തുടർന്ന് കെരാറ്റിൻ ഹെയർ ഷാഫ്റ്റിൽ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ഒരു സ്‌ട്രെയിറ്റനറും ബ്ലോ ഡ്രൈയിംഗും ഉപയോഗിച്ച് ചൂട് ഉപയോഗിച്ച് കൂടുതൽ സീൽ ചെയ്യുന്നു.
രണ്ടു മൂന്നു മാസത്തിനു ശേഷം മുടി കൊഴിച്ചിലിന് കാരണമാകും
ടെലോജെൻ എഫ്ലുവിയം എന്ന് വിളിക്കുന്ന ഇത് സാധാരണയായി സ്വയം പരിമിതപ്പെടുത്തുന്നു. “ഒന്നിലധികം കെരാറ്റിൻ വാഷുകൾ ചെയ്‌താൽ, ഇത് കൂടുതൽ കെരാറ്റിൻ പ്ലഗ് ഇൻ ചെയ്യണമെന്നില്ല. പക്ഷേ മുകളിൽ നിന്ന് അധിക ക്യൂട്ടിക്കിളുകൾ മുറിച്ചുമാറ്റി നിങ്ങളുടെ മുടിയിഴകൾ കുറയുന്നതിന് കാരണമായേക്കാം. ഇത് മുടി കൊഴിയുന്നതിന് ഇടയാക്കും,” ഗ്ലോബൽ ഡെർമറ്റോളജി എക്സ്പെർട്ടും റാ സ്കിൻ & എസ്തെറ്റിക്സ് സ്ഥാപകയുമായ ഡോ. രശ്മി ഷെട്ടി വിശദീകരിക്കുന്നു.
ഫോർമാൽഡിഹൈഡ് രഹിത കെരാറ്റിൻ ചികിത്സകളും ഫോർമാൽഡിഹൈഡ് പുറത്തുവിടുന്നു
ചേരുവകളുടെ പട്ടികയിൽ ഫോർമാൽഡിഹൈഡ് പരാമർശിച്ചിട്ടില്ലെങ്കിലും, ചൂടാക്കൽ പ്രക്രിയ എല്ലാ കെരാറ്റിൻ ചികിത്സകളിലും ഫോർമാൽഡിഹൈഡിനെ പുറത്തുവിടുന്നു. ഇത് ചർമ്മത്തെ പ്രകോപിപ്പിക്കാനും കണ്ണുകളിൽ ഇറിറ്റേഷൻ ഉണ്ടാകുന്നതിന് കാരണമാകുന്നു.
കൂടാതെ, ചികിത്സയിൽ മറ്റ് രാസവസ്തുക്കളും ഉപയോഗിക്കാറുണ്ടെന്നും, ഇതിന്റെ പുക അർബുദ കാരണമാകാമെന്നും, അതിനാൽ ചികിത്സ സുരക്ഷിതമല്ലെന്നും വിദഗ്ദർ പറയുന്നു. “ഫോർമാൽഡിഹൈഡ് ഉപയോഗിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന ചികിത്സകളിൽ പോലും, രാസവസ്തുക്കളുടെ പുക ശ്വാസകോശത്തിന് അത്ര ആരോഗ്യകരമല്ല,” ഡോ.രശ്മി പറഞ്ഞു.
ആവർത്തിച്ചുള്ള ചികിത്സകൾ മുടിയുടെ ഷാഫ്റ്റിനെ നശിപ്പിക്കുന്നു
ആകൃതി മാറ്റുന്നതിനായി മുടിയുടെ ഷാഫ്റ്റുകളുടെ ഡൈസൾഫൈഡ് ബോണ്ടുകൾ തകരുന്നതിനാൽ, ഇത് മുടിയുടെ തണ്ടിന് പരുക്കേൽപിക്കുന്നു. ചികിത്സയുടെ ഫലങ്ങൾ ഇല്ലാതാകുന്നതോടെ ഇത് മുടി പൊഴിയുന്നതിനും കാരണമാകുന്നു.
മുടിക്ക് അത്ര “ഗുണകരം” അല്ല
നഷ്‌ടപ്പെട്ട കെരാറ്റിൻ മാറ്റി മുടിയെ സഹായിക്കുന്ന ഒരു ചികിത്സയായി കെരാറ്റിൻ ചികിത്സ അറിയപ്പെടുന്നു. എന്നാൽ ഇത് സത്യത്തിൽനിന്നു വളരെ അകലെയാണ്. മുടി തിളങ്ങുന്നതായി തോന്നുന്നത് മുടിയുടെ ഘടനയ്ക്ക് നല്ലതാണെന്ന് അർത്ഥമാക്കുന്നില്ല. ഇത് നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുകയോ കേടുപാടുകൾ വരുത്താനുള്ള ബാധ്യത കുറയ്ക്കുകയോ ചെയ്യുന്നില്ല. മുടിയുടെ ചുളിവുകൾ മാത്രമാണ് കുറയ്ക്കുന്നത്.
“പരുക്കനും, വരണ്ടതും, നിയന്ത്രിക്കാൻ കഴിയാത്ത മുടിയുള്ളവർക്കും ഇതിനകം തന്നെ ഹീറ്റ് സ്റ്റൈലിംഗ് ടൂളുകൾ ദിവസവും ഉപയോഗിക്കുന്നവർക്കും, ഒറ്റത്തവണ ഹീറ്റ് ട്രീറ്റ്‌മെന്റ് എന്ന നിലയിൽ ഈ ചികിത്സ ഗുണം ചെയ്യും,” ഡോ.രശ്മി പറഞ്ഞു.
വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ചെയ്യുക
ഫ്രീസി മുടി നിയന്ത്രിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ ചികിത്സകൾക്ക് സ്റ്റൈലിംഗ് സമയം കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയും. അതിനാൽ, വർഷത്തിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് പരിഗണിക്കാം. കെരാറ്റിൻ പോലെ മുടിക്ക് കേടുപാടുകൾ വരുത്താത്ത ഒരു മികച്ച ഓപ്ഷനാണ് ഹെയർ ബോട്ടോക്സ്.
നിങ്ങളുടെ മുടി സംരക്ഷിക്കാനും നന്നാക്കാനും ആവശ്യമായ എല്ലാ സൂക്ഷ്മ പോഷകങ്ങളും അടങ്ങിയ അനജൻ സപ്ലിമെന്റുകൾ, കണ്ടീഷനിംഗ്, ജലാംശം എന്നിവയിലൂടെ മുടി നന്നായി പരിപാലിക്കുന്നത് തുടരാൻ ഡെർമറ്റോളജിസ്റ്റ് നിർദേശിച്ചു.