ലൊസാഞ്ചൽസ്: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് പങ്കു വെച്ച ആദ്യത്തെ കണ്‍മണിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ മാറില്‍ കിടത്തി ഉറക്കുന്ന ചിത്രമാണ് സെറീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്.

അലക്‌സിസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ പേരിനൊപ്പം സാധാരണയായി ജൂനിയര്‍ എന്ന് ചേര്‍ക്കാറില്ല. ആണ്‍കുട്ടികളുടെ പേരിനൊപ്പമാണ് ‘ജൂനിയര്‍’ എന്ന് ചേര്‍ക്കുക എന്നതും ഇതിനോടകം ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

Meet Alexis Olympia Ohanian Jr. You have to check out link in bio for her amazing journey. Also check out my IG stories

A post shared by Serena Williams (@serenawilliams) on

ഗര്‍ഭിണി ആയത് മുതല്‍ അലക്‌സിസ് ഒളിംപിയ ഒഹാനിയക്ക് ജന്‍മം നല്‍കുന്നത് വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രസവത്തില്‍ ചില അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ഒടുവില്‍ ഒരു പെണ്‍കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിച്ചു – ഭര്‍ത്താവിനൊപ്പം സ്വയം ചിത്രീകരിച്ച വീഡിയോയില്‍ സെറീന പറയുന്നു. ഗര്‍ഭിണിയായിരിക്കെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍, വ്യായാമം, ടെന്നീസ് പ്രാക്ടീസ്, ഡാന്‍സ് തുടങ്ങിയ കാര്യങ്ങളെല്ലാം ചേര്‍ത്താണ് കൊച്ചു വീഡിയോ തയാറാക്കിയത്.

റെഡിറ്റ് സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി. മുപ്പത്തഞ്ചുകാരിയായ സെറീന 20 ആഴ്ച ഗര്‍ഭിണിയായിരിക്കെയാണ് കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം നേടിയത്. സെറീനയുടെ കരിയറിലെ 23-ാം ഗ്രാന്റ് സ്ലാം കിരീടമായിരുന്നു അത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook