രക്ഷിതാക്കളുടെ സ്ഥിരം പരാതിയാണ് കുട്ടികൾ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടിവി എന്നിവയിൽ കൂടുതൽ സമയം ചിലവിടുന്നു എന്നത്. കുട്ടികൾ കൂടുതൽ സമയം ഇത്തരം ഉപകരണങ്ങളുടെ സ്ക്രീനിൽ സമയം ചെലവഴിക്കുന്നത് അഭികാമ്യമല്ലെന്നാണ് പറയുന്നത്. ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ വളരെ കുറവാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. എന്നാൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ‘സ്ക്രീൻ ടൈം’ നിയന്ത്രിക്കണം. മാത്രവുമല്ല ഉറക്കത്തിന്റെയും വ്യായാമത്തിന്റെയും സമയം ഇത്തരം ഉപകരണങ്ങൾ കവരാതിരിക്കാനും ശ്രദ്ധിക്കണം.

ബിഎംജെ ഓപ്പൺ മെഡിക്കൽ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുന്നിൽ എത്ര സമയം ചെലവിടുന്നതാണ് കുട്ടികൾക്ക് ദോഷകരമാകുന്നതെന്ന് പഠനത്തിൽ വെളിപ്പെട്ടില്ല. എന്നിരുന്നാലും വിഷാദരോഗം, അമതിവണ്ണം എന്നിവ സ്ക്രീൻ സമയവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്നും, വിഷാദരോഗികൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് മുന്നിൽ കൂടുതൽ സമയം ചെലവിടാമോ എന്നും പഠനത്തിൽ വ്യക്തമാക്കിയിട്ടില്ല.

ചൈൽഡ് മെഡിസിനിലെ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനുള്ള പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്ത് (RCPCH) റോയൽ കോളേജ്, 18 വയസ്സിനു താഴെയുള്ളവർക്കുള്ള മാർഗ്ഗ നിർദേശത്തോടുകൂടിയാണ് മുന്നോട്ടുവന്നിരിക്കുന്നത്. ഈ പരിശീലനത്തിന്റെ അവലോകനം യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ വിദഗ്‌‌ധരാണ് നടത്തിയത്.

കുട്ടിയുടെ ആരോഗ്യത്തിന് ദോഷകരമായ സമയമുണ്ടെന്നതിന് മതിയായ തെളിവുകൾ ഇല്ലായിരുന്നു. സ്ക്രീൻ സമയം സജ്ജമാക്കുന്നതിനു പുറമേ, കുട്ടിയുടെ ഉറക്ക ക്രമം എന്നതുപോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പലഹാരങ്ങൾ അമിതമായി കഴിക്കുന്നുണ്ടോ എന്നത് പോലെയുള്ള കാര്യങ്ങളാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്.

കുട്ടിയുടെ പ്രായത്തിന് അനുസരിച്ച് സ്ക്രീൻ സമയം നിയന്ത്രിക്കുന്നതാണ് അഭികാമ്യം. കുട്ടിയും രക്ഷിതാക്കളും കൂടിയാലോചിച്ചതിന് ശേഷം മാത്രമേ സമയം നിയന്ത്രിക്കാവൂ എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.മാക്‌സ് ഡേവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook