മുടിയുടെ ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാവരെയും വലയ്ക്കാറുണ്ട്. അതിപ്പോൾ മുടികൊഴിച്ചിലാണെങ്കിലും കഷണ്ടിയാണെങ്കിലും അങ്ങനെതന്നെ. അതുപോലെ തന്നെ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് നര വീഴുന്നത്. പാരമ്പര്യം മുതൽ മുടി നരയ്ക്കുന്നതിന് പല കാരണങ്ങളും ആളുകൾ പറയാറുണ്ട്. എന്നാൽ, നരയ്ക്ക് പുതിയൊരു കാരണം കണ്ടെത്തിയിരിക്കുകയാണ് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി ഗ്രോസ്മാൻ സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ശാസ്ത്രജ്ഞർ. കാരണം വ്യക്തമാകുന്നതോടെ, അതിനുവേണ്ടിയുള്ള ചികിത്സ നടത്താൻ സാധിക്കും.
മുടിയുടെ പ്രായം കൂടുന്തോറും സ്റ്റെം സെല്ലുകൾ കുടുങ്ങിപ്പോകുകയും മുടിയുടെ നിറം നിലനിർത്താനുള്ള കഴിവ് നഷ്‌ടപ്പെടുകയും ചെയ്യുമെന്നാണ് പുതിയ പഠനത്തിൽ സൂചിപ്പിക്കുന്നത്.
മുടി നരയ്ക്കുന്നതിലെ പ്രക്രിയ മനസിലാക്കാൻ, ഗവേഷകർ എലികളുടെ ചർമ്മത്തിലെ കോശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മെലനോസൈറ്റ് സ്റ്റെം സെല്ലുകൾ അല്ലെങ്കിൽ എംസിഎസ്സിഎസ് എന്ന ഇവ മനുഷ്യരിലും കാണപ്പെടുന്നവയാണ്. “പുതിയതായി കണ്ടെത്തിയ സംവിധാനങ്ങളിലൂടെ മെലനോസൈറ്റ് സ്റ്റെം സെല്ലുകളുടെ അതേ സ്ഥിര-സ്ഥാനം മനുഷ്യരിലും ഉണ്ടാകാനുള്ള സാധ്യത ഉയർത്തുന്നു, “
അങ്ങനെയെങ്കിൽ, വികസിക്കുന്ന ഹെയർ ഫോളിക്കിളുകൾക്കിടയിൽ ചലനം തടസ്സപ്പെട്ട കോശങ്ങളെ സാധ്യതയുണ്ട്, ”പഠനത്തിന്റെ പ്രധാന ഗവേഷകൻ, എൻവൈയു ലാങ്കോൺ ഹെൽത്തിലെ പോസ്റ്റ്ഡോക്ടറൽ ഫെലോ, ക്വി സണിനെ ഉദ്ധരിച്ച് ദി ഗാർഡിയൻ പറയുന്നു.
പിഗ്മെന്റ് ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകൾ തുടർച്ചയായി നശിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. പുതിയ മെലനോസൈറ്റുകൾ സ്റ്റെം സെല്ലുകളിൽ നിന്നാണ് ഉണ്ടാകുന്നത്. ഈ കോശങ്ങൾ അവിടെ കുടുങ്ങികിടക്കുകയും അങ്ങനെ മുടി നരക്കുകയും ചെയ്യുന്നതായി ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. മെലനോസൈറ്റ് സ്റ്റെം സെല്ലുകളിലെ ചാമിലിയൻ പോലുള്ള പ്രവർത്തനം നഷ്ടമാകുന്നതാണ് മുടി നരയ്ക്കുന്നതിനു നിറം നഷ്ടപ്പെടുന്നതിനും കാരണമെന്ന് പഠനത്തിലെ ഗവേഷകനായ മയൂമി ഇറ്റോ പറഞ്ഞു.
പഠനഫലങ്ങൾ അനുസരിച്ച്, “മുടിയ്ക്ക് പ്രായമാകുമ്പോൾ അത് കൊഴിയുന്നു. പിന്നീട് വീണ്ടും വളർന്നു വരുന്നു. അത് കൂടുതൽ എംസിഎസ്സികൾ കോശത്തിൽ കുടുങ്ങുന്നതിനും ഹെയർ ഫോളിക്കിൾ ബൾജ് എന്ന് വിളിക്കപ്പെടുന്ന പ്രശ്നത്തിനും കാരണമാകുന്നു,” റിപ്പോർട്ടിൽ പറയുന്നു.
മുടിയുടെ നിറത്തിലുള്ള ഈ മാറ്റത്തിന്റെ അടിസ്ഥാന കാരണം ഇപ്പോഴും നിഗൂഢമായി തുടരുന്നു. ഇത് സാധാരണ പ്രായമാകൽ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു, യശോദ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, ഡോ സായി കൃഷ്ണ കോട്‌ല പറഞ്ഞു.
“രോമകൂപങ്ങൾ നിർമ്മിക്കുന്ന പിഗ്മെന്റായ മെലാനിൻ, മുടിയുടെ നിറത്തിന് കാരണമാകുന്നു. രോമകൂപങ്ങൾ എന്ന് വിളിക്കപ്പെടുന്ന ചർമ്മത്തിലെ ഘടനകൾ മുടി ഉൽപ്പാദിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. പ്രായമാകുന്തോറും ഫോളിക്കിളുകളുടെ മെലാനിൻ ഉൽപാദനം കുറയുന്നതാണ് നരച്ച മുടിയുടെ ഫലം, ”ഡോ സായി കൃഷ്ണ പറഞ്ഞു.