ചർമ്മത്തെ പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ധാരാളം സ്കിൻകെയർ ഉൽപ്പന്നങ്ങൾ ലഭ്യമാണെങ്കിലും രാവിലെയും രാത്രിയും ചർമ്മസംരക്ഷണ ദിനചര്യകളുടെ ഭാഗമാകേണ്ടത് എന്തൊക്കെയാണെന്ന് തീരുമാനിക്കാൻ പ്രയാസമാണ്. ചർമ്മസംരക്ഷണം ശരിയായ രീതിയിൽ എല്ലാ ദിവസവും പിന്തുടരുകയാണെങ്കിൽ, വളരെ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം സ്വന്തമാക്കാം.
ഏതു തരം ചർമ്മസംരക്ഷണ ദിനചര്യയാണ് പിന്തുടരേണ്ടതെന്ന് നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടെങ്കിൽ, ഫിറ്റ്നസ് ട്രെയിനർ യാസ്മിൻ കറാച്ചിവാലയും ഡെർമറ്റോളജിസ്റ്റ് ഡോ.ജയ്ശ്രീ ശരദും എല്ലാ സംശയങ്ങളും തീർത്തുതരും. ആരോഗ്യകരവും തിളക്കമുളളതുമായ ചർമ്മത്തിനായ് രാവിലെയും രാത്രിയിലും പിന്തുടരേണ്ടത് എന്തൊക്കെയാണെന്ന് ഡോ.ശരദ് വിശദീകരിച്ചിട്ടുണ്ട്.
രാവിലെ ചെയ്യേണ്ടത്
- മുഖത്ത് നിങ്ങൾ എന്ത് ഉൽപ്പന്നം ഉപയോഗിച്ചിട്ടുണ്ടെങ്കിലും നന്നായി കഴുകുക.
- സെറം: മൂന്ന് തുള്ളി എടുത്ത് നിങ്ങളുടെ മുഖത്ത് പുരട്ടുക. പുരട്ടുന്നതിനു മുമ്പ് നിങ്ങളുടെ കൈകളിൽ ചൂടാക്കുക.
- മോയിസ്ച്യുറൈസ്: മുഖത്തും കഴുത്തിലും മോയിസ്ച്യുറൈസർ പുരട്ടുക
- സൺസ്ക്രീൻ: മുഖത്തും കഴുത്തിലും സൺസ്ക്രീൻ പുരട്ടുക
എണ്ണമയമുള്ള ചർമ്മമോ മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മമോ ഇല്ലെങ്കിൽ ടോണറിന്റെ ആവശ്യമില്ലെന്നും ഡോ.ശരദ് പറഞ്ഞു.
രാത്രിയിൽ ചെയ്യേണ്ടത്
- മേക്കപ്പ് നീക്കം ചെയ്യുക. എത്ര ക്ഷീണമുണ്ടെങ്കിലും മേക്കപ്പ് നീക്കം ചെയ്യണം. മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങാൻ കിടക്കരുത്.
- ക്ലെൻസിങ്: മുഖത്തെ അഴുക്കും മേക്കപ്പും പൂർണമായും നീക്കം ചെയ്യാൻ മുഖവും കഴുത്തും പൂർണ്ണമായും വൃത്തിയാക്കുക.
- കണ്ണിനു താഴെ സെറം പുരട്ടുക. ഒരു തുള്ളി എടുത്ത് കണ്ണിന് താഴെ പതുക്കെ തടവുക.
- നൈറ്റ് സെറം ഉപയോഗിക്കുക. മൂന്ന് തുള്ളികളിൽ കൂടുതൽ എടുക്കാതെ സെറം മുഖത്ത് മുഴുവൻ പുരട്ടുക.
- പ്രത്യേക ക്രീം പുരട്ടുക. പിഗ്മെന്റേഷൻ, മുഖക്കുരു തടയാൻ എന്നിവയ്ക്കുളള പ്രത്യേക ക്രീമുകൾ ഉപയോഗിക്കുക.
Read More: ചർമ്മത്തിൽ മഞ്ഞൾ ഉപയോഗിക്കുമ്പോൾ സാധാരണ ചെയ്യുന്ന അഞ്ച് തെറ്റുകൾ