Latest News

പിഗ്മെന്റേഷനും പാടുകൾക്കും വിട പറയാൻ പുതിനയില ടോണർ, വീട്ടിൽ തയ്യാറാക്കാം

കടകളിൽ നിന്ന് വാങ്ങുന്ന ടോണറുകൾ തിരഞ്ഞെടുക്കുന്നതിനുപകരം, എല്ലായ്പ്പോഴും വീട്ടിൽ തന്നെ ടോണർ ഉണ്ടാക്കാം. ഇതിനു വേണ്ടത് രണ്ട് ചേരുവകൾ മാത്രമാണ്

pudina, mint, ie malayalam

ചർമ്മസംരക്ഷണത്തിന് പരിശ്രമവും ക്ഷമയും ആവശ്യമാണ്. നിരവധി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ, പകരം ഒരാളുടെ ചർമ്മത്തിന്റെ തരവും അതിന്റെ പ്രശ്നങ്ങളും മനസിലാക്കി അതിനനുസരിച്ചുളള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒരു ഉൽപ്പന്നമാണ് ടോണർ, ഇത് ചർമ്മത്തിന് ജലാംശം നൽകാനും ഡെഡ് സെൽസ് നീക്കം ചെയ്യാനും സഹായിക്കുന്നു.

കടകളിൽ നിന്ന് വാങ്ങുന്ന ടോണറുകൾ തിരഞ്ഞെടുക്കുന്നതിനുപകരം, എല്ലായ്പ്പോഴും വീട്ടിൽ തന്നെ ഓർഗാനിക്കും പ്രിസർവേറ്റീവ് രഹിതവുമായ ടോണർ ഉണ്ടാക്കാം. ഇതിനു വേണ്ടത് രണ്ട് ചേരുവകൾ മാത്രമാണ്. പുതിനയില ഉപയോഗിച്ച് എളുപ്പത്തിൽ ടോണർ തയ്യാറാക്കാമെന്ന് ബ്യൂട്ടി ബ്ലോഗർ സേജൽ ഗോയൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നു.

ചേരുവകൾ

  • പുതിനയില
  • വെളളം

തയ്യാറാക്കുന്ന വിധം

  • പുതിനയില നന്നായി കഴുകി വൃത്തിയാക്കുക
  • ഒന്നര കപ്പ് വെളളത്തിൽ പുതിനയില ഇട്ട് 3-5 മിനിറ്റ് തിളപ്പിക്കുക
  • ഇലകൾ മാറ്റിയശേഷം വെളളം ഒരു കുപ്പിയിലേക്ക് ഒഴിക്കുക
  • റഫ്രിജറേറ്ററിൽ തണുക്കാനായി വയ്ക്കുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഇത് പ്രിസർവേറ്റീവ്-ഫ്രീ ആയതിനാൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കണം
  • അഞ്ച് ദിവസം വരെ സൂക്ഷിക്കാം
  • ദുർഗന്ധം വന്നാൽ പുതിയ ടോണർ തയ്യാറാക്കുക

ഉപയോഗിക്കേണ്ട വിധം

കോട്ടൺ പാഡ് ഉപയോഗിച്ച് ചർമ്മത്തിൽ പുരട്ടുക. അതിനുശേഷം മോയ്സ്ച്യുറൈസർ പുരട്ടുക
രാവിലെയും രാത്രിയും ഇങ്ങനെ ചെയ്യാം

നേട്ടങ്ങൾ

ടോണർ വിഷരഹിതമാണ്, ഓർഗാനിക്, നോൺ ജിഎംഒ, പാരബെൻ-ഫ്രീ, ആൽക്കഹോൾ-ഫ്രീയാണ്

പുതിനയില ടോണർ മുഖത്തിന് നിറം നൽകുകയും പിഗ്മെന്റേഷനും പാടുകളും മങ്ങുകയും ചെയ്യും. അധികമുള്ള സെബം, ബാക്ടീരിയ എന്നിവ നീക്കം ചെയ്ത് സുഷിരങ്ങൾ വൃത്തിയാക്കാൻ മികച്ച ടോണറാണിതെന്ന് ഗോയൽ പറഞ്ഞു.

Read More: രാവിലെയും രാത്രിയും ഇങ്ങനെ ചെയ്യൂ, ചർമ്മം തിളങ്ങും

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Say goodbye to pigmentation and blemishes with this pudina or mint toner

Next Story
രാവിലെയും രാത്രിയും ഇങ്ങനെ ചെയ്യൂ, ചർമ്മം തിളങ്ങുംskin, beauty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com