Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

ഓയിലി സ്കിൻ പ്രശ്നങ്ങളോട് ഗുഡ്ബൈ പറയാൻ ചില ടിപ്സുകൾ

അധിക എണ്ണ സുഷിരങ്ങളിൽ കുടുങ്ങുകയും ഡെഡ് സ്കിൻ കോശങ്ങളുമായും ബാക്ടീരിയകളുമായും കൂടിച്ചേർന്ന് മുഖക്കുരുവിനും ബ്ലാക്ക് ഹെഡിനും കാരണമാകുന്നു

കാലാവസ്ഥയിലെ മാറ്റം ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഈ സമയത്ത് എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് കാര്യങ്ങൾ കൂടുതൽ വഷളാകാറുണ്ട്. സെബാസിയസ് ഗ്രന്ഥികൾ ചർമ്മത്തെ മൃദുലവും ഈർപ്പമുള്ളതുമായി നിലനിർത്താൻ സെബം ഉത്പാദിപ്പിക്കുന്നു. എന്നാൽ അധിക സെബം ഉൽ‌പാദിപ്പിക്കുമ്പോൾ ചർമ്മത്തിന് എണ്ണമയമുള്ളതായി തോന്നുകയും മുഖക്കുരുവിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യും.

സെബാസിയസ് ഗ്രന്ഥികൾ പ്രായത്തിനനുസരിച്ച് പക്വത പ്രാപിക്കുന്നു, ഇത് ചർമ്മത്തിന്റെ പാളിയിൽ സെബം ഉൽപാദനത്തിലെ വർധനവിന് കാരണമാകുന്നു, ശരീരത്തിൽ ആൻഡ്രോജൻ കൂടുതലുള്ളതിനാൽ അധിക സെബം സുഷിരങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് ഡെർമറ്റോളജിസ്റ്റും ആസ്തറ്റിക് ഫിസീഷ്യനും ഐഎൽഎഎംഇഡി സ്ഥാപകനും ഡയറക്ടറുമായ ഡോ.അജയ് റാണ പറഞ്ഞു.

ഈ സെബം പിന്നീട് ചർമ്മത്തിന്റെ ഉപരിതലത്തിൽ നിലനിൽക്കുകയും എണ്ണമയമുള്ളതാക്കുകയും ചെയ്യുന്നു. അധിക എണ്ണ സുഷിരങ്ങളിൽ കുടുങ്ങുകയും ഡെഡ് സ്കിൻ കോശങ്ങളുമായും ബാക്ടീരിയകളുമായും കൂടിച്ചേർന്ന് മുഖക്കുരുവിനും ബ്ലാക്ക് ഹെഡിനും കാരണമാകുന്നു. ”ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മം എണ്ണമയമാകാനുള്ള സാധ്യത കൂടുതലാണ്. അത്തരം കാലാവസ്ഥയിൽ എണ്ണമയമുള്ള ചർമ്മത്തെ ചികിത്സിക്കാൻ, ഓയിൽ കൺട്രോൾ ചർമ്മ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം,” അദ്ദേഹം ഉപദേശിച്ചു.

Read More: ലോക്ക്ഡൗൺ കാലത്ത് ചർമ്മ സംരക്ഷണത്തിന് നാലു മികച്ച വഴികൾ

എണ്ണമയമുള്ള ചർമ്മക്കാർക്കുളള സ്കിൻ‌കെയർ ടിപ്സുകൾ

  • അടഞ്ഞ സുഷിരങ്ങൾ, മുഖക്കുരു, മറ്റ് പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്ന അഴുക്ക്, മലിനീകരണം, എണ്ണയുടെ ഉത്പാദനം എന്നിവ ഒഴിവാക്കാൻ ദിവസത്തിൽ രണ്ടോ മൂന്നോ തവണ മുഖം വൃത്തിയാക്കുക.
  • ചർമ്മത്തിലെ വ്യത്യസ്ത പ്രശ്നങ്ങൾ പരിഹരിക്കാൻ സെറം ഉപയോഗിക്കുക. ഡീഹൈഡ്രേറ്റഡ് ചർമ്മത്തിന് ഹൈഡ്രേറ്റിങ് സെറം ഉപയോഗിക്കുക. തിളക്കത്തിനും ആന്റി-ഏജിങ് ഇഫക്റ്റിനും, തിളക്കവും ആന്റി-ഏജിങ് ഗുണങ്ങളുമുള്ള ഒരു സെറം ഉപയോഗിക്കുക.
  • എണ്ണമയമുള്ള ചർമ്മം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എക്സ്ഫോളിയേറ്റ് ചെയ്യുക. ചർമ്മത്തിന്റെ ഉപരിതലത്തിൽ ഡെഡ് സ്കിൻ കോശങ്ങളിലേക്ക് നയിക്കുന്ന അധിക സെബത്തിന്റെ ഉത്പാദനത്തിൽ നിന്നും രക്ഷ നേടാൻ എക്സ്ഫോളിയേഷൻ സഹായിക്കുന്നു.
  • എണ്ണമയമുള്ള ചർമ്മത്തിന് പതിവായി മോയ്സ്ചുറൈസിങ്ങും ഹൈഡ്രേഷനും ആവശ്യമാണ്. എണ്ണരഹിത, നോൺ-കോമഡോജെനിക്, ജലാംശമുളള മോയ്‌സ്ചുറൈസർ പതിവായി ഉപയോഗിക്കുക.
  • മേക്കപ്പ് ചെയ്യുമ്പോൾ എല്ലായ്പ്പോഴും ഒരു പ്രൈമർ ഉപയോഗിക്കുക. സെബം നിയന്ത്രണത്തിലാക്കാൻ ഇത് സഹായിക്കുന്നു.
  • എല്ലാ ദിവസവും ആൽക്കഹോൾ ഫ്രീ ടോണർ ഉപയോഗിക്കുക. അമിതമായ എണ്ണമയം ഇല്ലാതാക്കാനും ചർമ്മത്തിൽ നിന്നുള്ള അഴുക്ക് നീക്കാനും ഇത് സഹായിക്കും.
  • ആഴ്ചയിൽ ഒരിക്കൽ ഒരു ഷീറ്റ് മാസ്ക് അല്ലെങ്കിൽ ഒരു പീൽ മാസ്ക് അപ്ലെ ചെയ്യുക. കരി അല്ലെങ്കിൽ മൊറോക്കൻ കളിമണ്ണ് അടങ്ങിയ ഫെയ്സ് മാസ്ക് തിരഞ്ഞെടുക്കുക. ഇത് ചർമ്മത്തെ ശാന്തവും ക്ലിയറായും നിലനിർത്തുന്നു.
  • ഈ കാലാവസ്ഥയിൽ എണ്ണമയമുള്ള ചർമ്മസംരക്ഷണ ദിനചര്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് നല്ല എസ്‌പി‌എഫ് സൺസ്ക്രീൻ പ്രയോഗിക്കുന്നത്. ചർമ്മത്തിൽ നിന്ന് എണ്ണ ആഗിരണം ചെയ്യുന്ന സിങ്ക് അല്ലെങ്കിൽ ടൈറ്റാനിയം ഡൈ ഓക്സൈഡ് അടങ്ങിയിരിക്കുന്ന മിനറൽ അധിഷ്ഠിത സൺസ്ക്രീൻ ഉപയോഗിക്കുക.
  • ഉറങ്ങുന്നതിനു മുൻപ് മേക്കപ്പ് നീക്കം ചെയ്യാൻ മറക്കരുത്. ഇത് സുഷിരങ്ങൾ അടഞ്ഞുപോകാനും മറ്റ് ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കാനും ഇടയാക്കും.
  • ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും ഫെയ്‌സ് മാസ്ക് അപ്ലെ ചെയ്യുക. കയോലിൻ, ബെന്റോണൈറ്റ് കളിമണ്ണ്, ചന്ദനം, മുൾട്ടാനി മിട്ടി എന്നിവ അടങ്ങിയിരിക്കുന്നവയാണ് നല്ല ഫെയ്സ് മാസ്ക്. ചർമ്മത്തിൽ നിന്നുള്ള അധിക എണ്ണ ആഗിരണം ചെയ്യുന്നതിനാൽ എണ്ണമയമുള്ള ചർമ്മക്കാർക്ക് ഇത് മികച്ചതാണ്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Say goodbye to oily skin woes with these effective tips512653

Next Story
അൽപ്പം പച്ചപ്പും ഹരിതാഭയുമുള്ള ചിക്കൻ റോസ്റ്റായാലോ? ഇതാ, ഗ്രീൻ ചിക്കൻ കറാഹിgreen chicken karahi, green chicken karahi recipe, chicken dishes, chicken recipes, ചിക്കൻ വിഭവങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com