scorecardresearch
Latest News

എണ്ണമയമുള്ള, വഴുവഴുപ്പുള്ള തലയോട്ടിയോട് ഗുഡ്ബൈ പറയാം, ഇതാ ചില ടിപ്‌സുകൾ

മുടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കൊപ്പം ഒഴിവാക്കേണ്ട ചില അബദ്ധങ്ങളുമുണ്ട്

എണ്ണമയമുള്ള, വഴുവഴുപ്പുള്ള തലയോട്ടിയോട് ഗുഡ്ബൈ പറയാം, ഇതാ ചില ടിപ്‌സുകൾ

മുടി കഴുകി ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തലയോട്ടിയിൽ വഴുവഴുപ്പ് തോന്നുന്നുണ്ടോ?. അത്തരം സമയങ്ങളിൽ, മുടി ഒരു പോണിടെയിലിൽ കെട്ടുകയോ ഡ്രൈ ഷാംപൂ പ്രയോഗിക്കുകയോ ചെയ്യുക എന്നതാണ് ഏക മാർഗം. എങ്കിലും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മുടി ആകണമെന്നില്ല.

മുടി എണ്ണമയമുള്ളതായി തോന്നുന്നത് ഒഴിവാക്കാൻ എന്തുചെയ്യാനാകും? എണ്ണമയമുള്ള, വഴുവഴുപ്പുള്ള തലയോട്ടിയോട് ഗുഡ്ബൈ പറയാൻ ചില ടിപ്സുകൾ പങ്കുവച്ചിരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.രശ്മി ഷെട്ടി. മുടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കൊപ്പം ഒഴിവാക്കേണ്ട ചില അബദ്ധങ്ങളും അവർ പറഞ്ഞിട്ടുണ്ട്.

  • ഷാംപൂ തലയോട്ടിയിലെ എല്ലാ ഭാഗങ്ങളിലും എത്തിയേക്കില്ല. അതിനാൽ വെള്ളത്തിൽ കലർത്തി നേർപ്പിച്ചശേഷം ഉപയോഗിക്കുക.
  • മുടി കഴുകുമ്പോൾ തലയിലെ എണ്ണ മുഴുവൻ നീക്കം ചെയ്യുന്നുണ്ടാവില്ല. അതിനാൽ ഷാംപൂ നന്നായി നനച്ചശേഷം കൈകളിൽ എടുത്ത് തലയോട്ടിൽ നന്നായി തേച്ചുപിടിപ്പിച്ച് കഴുകുക.
  • ഷാംപൂ ചെയ്ത ഉടൻ തന്നെ കഴുകാതെ ഒന്നോ രണ്ടോ മിനിറ്റിനുശേഷം കഴുകി കളയുക.
  • കണ്ടീഷണർ ഉപയോഗിക്കുന്നത് തെറ്റായ രീതിയിലായിരിക്കാം. പലരും കണ്ടീഷണർ തലയോട്ടിയിൽ പുരട്ടുന്നു, ഇത് യഥാർത്ഥത്തിൽ മുടിക്ക് വേണ്ടിയുള്ളതാണ്.
  • അവസാനമായി തലയോട്ടി എണ്ണമയമുള്ളതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നന്നായി കഴുകാത്തതാണ്. ചില ആളുകൾ മുടി ദിവസവും കഴുകുന്നു, ചിലർ ഒന്നിടവിട്ട ദിവസങ്ങളിൽ. മുടിയിൽ അല്ലാതെ തലയോട്ടിയിൽ ഷാംപൂ ചെയ്യാവുന്നതാണ്. ഷാംപൂ ചെയ്യുന്നത് മുടികൊഴിച്ചിലിന് കാരണമാകില്ല.

Read More: മുടി സംരക്ഷണത്തിനായ് മൂന്നു ടിപ്സുകൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Say goodbye to oily greasy scalp with these expert tips