/indian-express-malayalam/media/media_files/2025/12/13/sara-arjun-fi-2025-12-13-13-44-33.jpg)
സാറ അർജ്ജുൻ | ഫൊട്ടോ: ഇൻസ്റ്റഗ്രാം
നടൻ രാജ് അർജുന്റെ മകളായി 2005-ൽ ജനിച്ച സാറ, ഒരു വയസ്സുള്ളപ്പോൾ തന്നെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങി. മുംബൈയിൽ ജനിച്ച സാറയുടെ സിനിമാ പ്രവേശം വളരെ ചെറുപ്പത്തിലായിരുന്നു. 2011-ൽ എ.എൽ. വിജയ് സംവിധാനം ചെയ്ത 'ദൈവ തിരുമകൾ' എന്ന ചിത്രത്തിലെ പ്രകടനം സാറയ്ക്ക് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തു. ആ സിനിമയിലെ നിഷ്കളങ്കമായ ചിരിയും, വികാരനിർഭരമായ രംഗങ്ങളിലെ പ്രകടനവും സാറയെ വളരെ വേഗത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി.
Also Read: ഗ്ലാമറസ് ലുക്കിൽ അവാർഡ് നൈറ്റിൽ തിളങ്ങി ആലിയ
'ആൻമരിയ കലിപ്പിലാണ്' എന്ന ഒറ്റ സിനിമ മതി മലയാളികൾക്ക് സാറയെ ഓർത്തിരിക്കാൻ.കഴിഞ്ഞ വർഷങ്ങളിൽ സാറയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായത് മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ' ആയിരുന്നു.
പുതിയ ചിത്രം 'ധുരന്ധറി'ലൂടെ സാറ നായിക എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ചിത്രത്തിൻ്റെ ടീസർ ലോഞ്ചിനെത്തിയ സാറയുടെ വീഡിയോയും ചിത്രങ്ങളും ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.ബാല്യകാലത്തെ ക്യൂട്ട്നെസ്സിൽ നിന്ന് മാറി, യുവനടിയുടെ ഗ്ലാമറസായ രൂപത്തിലേക്ക് സാറ വളർന്നു കഴിഞ്ഞു.
Also Read: സ്റ്റൈലിഷ് ലുക്കിൽ ദീപിക; ചിത്രങ്ങൾ
മകൾ ഒരു അനുഗ്രഹമാണെന്നും അവൾ ജീവിതത്തിൽ വന്നതിനു തൊട്ടുപിന്നാലെയുാണ് തനിക്ക് സിനിമയിൽ ആദ്യത്തെ പ്രധാന വേഷം ലഭ്യമായതെന്നും സാറയുടെ പിതാവും നടനുമായ രാജ് അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
Also Read: മെറ്റേണിറ്റി ലുക്കിലും വിട്ടുവീഴ്ചയില്ല, പട്ടു സാരിയിൽ അതീവ സുന്ദരിയായി സോനം
സിനിമയുടെ പ്രമോഷൻ്റെ ഭാഗമായുള്ള സാറയുടെ ഫോട്ടോഷൂട്ടുകൾ തികച്ചും വ്യത്യസ്തമാണ്. കുട്ടിക്കുറുമ്പും ആരേയും മയക്കുന്ന ചിരിയുമായെത്തിയ കുഞ്ഞു സാറയുടെ ഗ്ലാമറസ് മേക്കോവറുകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കികാണുന്നത്.
Read More: അഴകിൽ ചേലയുടുത്ത സുന്ദരി; ആരാധക ശ്രദ്ധ നേടി അനുപമയുടെ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us