ബോളിവുഡിലെ താരസുന്ദരിമാരിൽ ഒരാളാണ് സാറ അലി ഖാൻ. സെയ്ഫ് അലി ഖാന്റെയും മുൻ ഭാര്യ അമൃത സിങ്ങിന്റെയും ആദ്യ കുട്ടിയാണ് സാറ. കഴിഞ്ഞ വർഷം കേദാർനാഥ് സിനിമയിലൂടെ സുശാന്ത് സിങ് രാജ്പുതിന്റെ നായികയായാണ് ബി ടൗണിലേക്ക് സാറ എത്തിയത്. പിന്നീട് സിംബ സിനിമയിൽ രൺവീർ സിങ്ങിന്റെ നായികയായി. വെറും രണ്ടു സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും സാറ വലിയൊരു ആരാധക കൂട്ടത്തിന്റെ ഹൃദയം കവർന്നിട്ടുണ്ട്.

Read Also: സാറ അലി ഖാന്റെ ആദ്യ റാംപ് വാക്ക് കാണാൻ കാമുകൻ കാർത്തിക് ആര്യനെത്തി

അഭിനയത്തിനൊപ്പം സാറയുടെ സൗന്ദര്യവും ഒട്ടേറെ പേരെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. സാറയുടെ ക്ലിയർ സ്കിൻ പല പെൺകുട്ടികളും കൊതിക്കുന്നതാണ്. തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് സാറ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

അവശേഷിക്കുന്ന പഴങ്ങൾ

പ്രഭാത ഭക്ഷണത്തിൽ ബാക്കി വരുന്ന പഴം എന്തു തന്നെയായാലും അത് മുഖത്ത് ഇടാറുണ്ടെന്ന് സാറ

sara ali khan, bollywood, ie malayalam

വീട്ടിൽ തയ്യാറാക്കുന്ന പൊടിക്കൈകൾ

വീട്ടിൽ തന്നെ തയ്യാറാക്കുന്ന ചില പൊടിക്കൈകൾ ആണ് ചർമ്മം വൃത്തിയാക്കാനായി ഉപയോഗിക്കുന്നത്.

sara ali khan, bollywood, ie malayalam

ബദാം മുതൽ തേൻവരെ

ബദാം മുതൽ തേൻവരെയുളള എല്ലാം സാറ മുഖത്ത് ഇടാറുണ്ട്. അതേസമയം, ഒരുപാട് വാസനയുളളവ മുഖത്ത് ഉപയോഗിക്കാറുമില്ല.

മുത്തശി നൽകിയ സൗന്ദര്യ ഉപദേശം

അഭിമുഖത്തിൽ തന്റെ മുത്തശി ശർമിള ടാഗോർ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനായി നൽകിയ ഉപദേശവും സാറ പങ്കുവച്ചു. നന്നായി ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക. ഈ രണ്ടു കാര്യവും മുത്തശി എപ്പോഴും തന്നെ ഓർമിപ്പിക്കാറുണ്ടെന്ന് സാറ പറഞ്ഞു.

sara ali khan, bollywood, ie malayalam

കാർത്തിക് ആര്യനൊപ്പമുളള ലവ് ആജ് കൽ 2 വിനു പുറമേ വരുൺ ധവാൻ നായകനാവുന്ന കൂലി നമ്പർ 1 റീമേക്കിലും അഭിനയിക്കാൻ സാറ കരാറൊപ്പിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook