സാറാ അലി ഖാന്റെ പാന്റ്-സാരി ലുക്കാണ് ഇപ്പോൾ ബോളിവുഡ് ഫാഷൻ ലോകത്തെ സംസാരവിഷയം. ‘സോൻചിരിയ’ എന്ന ചിത്രത്തിന്റെ സ്ക്രീനിംഗിന് എത്തിയപ്പോഴായിരുന്നു സ്റ്റൈലിഷ് ഔട്ട്ലുക്കിൽ എത്തി സാറാ ഫാഷൻ പ്രേമികളെ ഞെട്ടിച്ചത്. ഗോൾഡ് ലീഫ് വർക്കുകൾ ചെയ്ത സിമ്പിൾ ഡിസൈനിലുള്ള ബെയ്ജ് കളറിലുള്ള പാൻറ് സാരിയാണ് സാറാ​ അണിഞ്ഞിരുന്നത്. സ്ലീവ്ലെസ്സ് വൈറ്റ് ടോപ്പിനൊപ്പം സിൽവർ ബ്രേസ്‌ലെറ്റും മൾട്ടി കളറിലുള്ള സ്ലിംഗ് ബാഗും അണിഞ്ഞാണ് സാറ എത്തിയത്.

എത്നിക്, കൺടെംപ്രറി, ഫ്യൂഷൻ എന്നു തുടങ്ങി ഏതുതരം ഔട്ട്ഫിറ്റുകളിലും മനോഹരിയായി പ്രത്യക്ഷപ്പെടുന്ന സാറായുടെ ഡ്രസ്സിംഗ് സ്റ്റൈലിന് മുൻപും ബോളിവുഡ് ഫാഷൻ ലോകത്തിന്റെ കയ്യടികൾ ലഭിച്ചിട്ടുണ്ട്. ഫാഷൻ പരീക്ഷണങ്ങൾക്ക് എപ്പോഴും പ്രാധാന്യം നൽകുന്ന സാാറയുടെ അടുത്തിടെ നടന്ന ഫിലിം ഫെയർ മാഗസിനു വേണ്ടിയുള്ള ഷൂട്ടും ഏറെ വൈറലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook