Latest News

സാറ അലി ഖാന്റെ വസ്ത്രത്തിന്റെ വില കേട്ട് അതിശയിച്ച് ആരാധകർ

വൺ ഷോൽഡറിലുളള മിനി ഡ്രസിന്റെ വിലയാണ് ഇപ്പോൾ ആരാധകർക്കിടയിലെ സംസാരം

sara ali khan, bollywood, ie malayalam

ബോളിവുഡിലെ സ്റ്റാർ കിഡ്സിൽ ഒരാളാണ് സാറ അലി ഖാൻ. സെയ്ഫ് അലി ഖാന്റെ മകളായ സാറ ചുരുങ്ങിയ സമയത്തിനുളളിൽ തന്നെ ബോളിവുഡിന്റെ മനം കവർന്ന താരപുത്രിയാണ്. പരസ്യ ചിത്രങ്ങളിലും താരം സജീവമാണ്.

അടുത്തിടെ ജോർജിയൻ ഫാഷൻ ഡിസൈനർ ഡേവിഡ് കോമയുടെ വസ്ത്രമണിഞ്ഞ് സാറ പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. വൺ ഷോൽഡറിലുളള മിനി ഡ്രസിന്റെ വിലയാണ് ഇപ്പോൾ ആരാധകർക്കിടയിലെ സംസാരം. സീക്വിൻസ് നൈറ്റഡ് മിനി ഡ്രസിന്റെ വിലയായി ഡേവിഡ് കോമയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നത് 552 യൂറോയാണ്, ഏകദേശം 57,129 രൂപ.

Read More: ബ്ലൂ ഗൗണിൽ സിൻഡ്രല്ലയായ് മാറി സാറ അലി ഖാൻ, ചിത്രങ്ങൾ

sara ali khan, fashion, ie malayalam

തന്റെ വ്യത്യസ്ത ലുക്കിലുളള ഫൊട്ടോകൾ സാറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. 32 മില്യൻ ഫോളോവേഴ്സാണ് സാറയ്ക്ക് ഇൻസ്റ്റഗ്രാമിലുളളത്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Sara ali khan makes a chic case in rs 57k neon green dress520076

Next Story
സമ്മർദവും ഉത്കണ്ഠയും നിയന്ത്രിക്കാനുള്ള എളുപ്പ വഴികൾhealth, sadness, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com