ബോളിവുഡിലെ പുത്തൻ താരോദയമാണ് സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാൻ. ഫിലിംഫെയർ മാഗസിൻ കവർമോഡലായിരിക്കുകയാണ് സാറ. മാഗസിന്റെ മാർച്ച് ലക്കത്തിലാണ് സാറയുടെ കവർഫോട്ടോയുളളത്. സാറ മാഗസിന്റെ കവർമോഡലാകുന്നത് ഇതാദ്യമാണ്.

കെനിയയിലാണ് കവർഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോഗ്രാഫർ റോഹൻ ശ്രസ്തയാണ് ചിത്രങ്ങൾ പകർത്തിയത്. സാറയുടെ ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

‘കേദാർനാഥ്’ സിനിമയിലൂടെയാണ് സാറ ബോളിവുഡിലേക്കെത്തിയത്. 2013 ലെ ഉത്തരാഖണ്ഡ് വെളളപ്പൊക്കത്തെ ആസ്പദമാക്കിയുളളതായിരുന്നു സിനിമ. സുശാന്ത് സിങ് രജപുത് ആയിരുന്നു നായകൻ. ‘സിംബ’ ആയിരുന്നു സാറയുടെ രണ്ടാമത്തെ ചിത്രം. രൺവീർ സിങ് നായകനായ ചിത്രം ബോക്സോഫിസിൽ തകർപ്പൻ ജയം നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook