സിൻഡ്രല്ലയെ പോലെയുളള സാറ അലി ഖാന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഫിലിംഫെയർ അവാർഡിനെത്തിയപ്പോഴാണ് സാറ ബ്ലൂ റഫിൽഡ് ഗൗണിൽ സിൻഡ്രല്ലയെ പോലെ തോന്നിച്ചത്. സാറ അലി ഖാന്റെ പുതിയ ലുക്ക് ആരാധകരുടെയും ഹൃദയം കവർന്നിട്ടുണ്ട്.
അദ്നേവിക് ഡിസൈനർ ലേബലിലെ ബ്ലൂ ഗൗണിൽ സാറയെ കാണാൻ അതിമനോഹരിയായിരുന്നു. ഗൗണിനു ചേർന്ന നെയിൽ പെയിന്റായിരുന്നു താരം തിരഞ്ഞെടുത്തത്. സിൽവർ നിറത്തിലുളള ഹീൽസ് സാറയുടെ ലുക്കിന് തിളക്കം കൂട്ടി. വസ്ത്രത്തിനു ചേരും വിധമായിരുന്നു സാറയുടെ മേക്കപ്പ്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
സെയ്ഫ് അലി ഖാന്റെയും മുൻ ഭാര്യ അമൃത സിങ്ങിന്റെയും ആദ്യ കുട്ടിയാണ് സാറ. ‘കേദാർനാഥ്’ സിനിമയിലൂടെ സുശാന്ത് സിങ് രാജ്പുതിന്റെ നായികയായാണ് ബി ടൗണിലേക്ക് സാറ എത്തിയത്. പിന്നീട് സിംബ സിനിമയിൽ രൺവീർ സിങ്ങിന്റെ നായികയായി. വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും സാറ വലിയൊരു ആരാധക കൂട്ടത്തിന്റെ ഹൃദയം കവർന്നിട്ടുണ്ട്.
Read More: ഗൗണിൽ മനോഹരിയായി റിമി ടോമി, ചിത്രങ്ങൾ
സിനിമയിലെത്തും മുൻപ് ശരീരഭാരം കുറച്ചാണ് സാറാ ആദ്യം വാർത്തകളിൽ താരമായത്. 96 കിലോയോളമായിരുന്നു സാറയുടെ ശരീരഭാരം. നമ്രത പുരോഹിത് എന്ന തന്റെ ട്രെയിനർക്കാണ് സാറ ഇപ്പോഴത്തെ രൂപത്തിൽ എത്തിയതിനുള്ള മുഴുവൻ ക്രെഡിറ്റും നൽകുന്നത്. 46 കിലോയോളമാണ് സാറ തന്റെ ശരീരഭാരം കുറച്ചത്.