Latest News

സാറ, ആലിയ, കത്രീന; ഉമാങ്ങിൽ തിളങ്ങി താരങ്ങൾ

സിൽവർ നിറത്തിലുള്ള സാറയുടെ ലെഹങ്ക വളരെ സിംപിളായിരുന്നു

മുംബൈ പൊലീസിന്റെ വാർഷിക സാംസ്കാരിക പരിപാടിയായ ഉമാങ് 2019 പങ്കെടുത്ത് ബോളിവുഡ് താരങ്ങൾ. ആലിയ ഭട്ട്, ജാൻവി കപൂർ, സാറ അലി ഖാൻ, കത്രീന കെയ്ഫ് തുടങ്ങി ബോളിവുഡിന്റെ വലിയൊരു താരനിര തന്നെ പരിപാടിയിൽ പങ്കെടുക്കാനെത്തി.

ആലിയ ഭട്ട് തരുൺ താഹിലിയാനി ഡിസൈൻ ചെയ്ത അനാർക്കലിയായിരുന്നു തിരഞ്ഞെടുത്തത്. സാറയാകട്ടെ മനീഷ് മൽഹോത്രയുടെ ലെഹങ്കയും. സിൽവർ നിറത്തിലുള്ള സാറയുടെ ലെഹങ്ക വളരെ സിംപിളായിരുന്നു. ശ്രദ്ധ കപൂർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയായിരുന്നു ധരിച്ചത്.

പരിനീതിയും ശിൽപ ഷെട്ടിയും കത്രീന കെയ്ഫും റെഡ് ആയിരുന്നു തിരഞ്ഞെടുത്തത്. അതിൽ തന്നെ കത്രീന കെയ്ഫിന്റെ വസ്ത്രമായിരുന്നു മികച്ചുനിന്നത്. മറ്റുളളവരിൽനിന്നും വ്യത്യസ്തമായി കരിഷ്മ കപൂർ സാരിയാണ് തിരഞ്ഞെടുത്തത്. സിംപിൾ മേക്കപ്പും ആഭരണവും കരിഷ്മയെ സുന്ദരിയാക്കി.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Sara ali khan alia bhatt katrina kaif at umang

Next Story
സ്വർണം കൊണ്ടൊരു ഐസ്ക്രീം, 1000 കൊടുത്താൽ നുണയാം
The moderation of comments is automated and not cleared manually by malayalam.indianexpress.com