യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ , ‘കുറുപ്പ്’ സിനിമയുടെ സ്പെഷ്യൽ ടിഷർട്ട് അണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സാനിയ. ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മൈ ഡെസിഗ്നേഷൻ എന്ന ക്ലോത്തിങ്ങ് ബ്രാൻഡിന്റെ കറുത്ത ടിഷർട്ടാണ് സാനിയ ധരിച്ചിരിക്കുന്നത്. ‘കുറുപ്പ് – വാണ്ടഡ് സിൻസ് 1984 എന്ന് ഷർട്ടിന്റെ മുന്നിൽ ലോഗോയും കാണാം. ദുൽഖർ ആരാധകർ ഒരിക്കലും ഇത് മിസ് ചെയ്യാൻ പാടില്ലായെന്ന് കുറിച്ചു കൊണ്ടാണ് സാനിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാനിയയുടെ പുതിയ ചിത്രങ്ങൾ ദുൽഖറും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി ഷെയർ ചെയ്തിരുന്നു. ‘നമ്മുടെ സ്വന്തം സാനിയ ഇയ്യപ്പൻ’ എന്ന് കുറിച്ചു കൊണ്ടാണ് ദുൽഖർ ചിത്രങ്ങൾ പങ്കുവെച്ചത്.

Also Read: കേക്കിൽ നിറയും ചാണ്ടി സാർ; ചാക്കോച്ചന്റെ സർപ്രൈസ്
ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനു ഒടുവിലാണ് ചിത്രം റിലീസിന് എത്തുന്നത്. കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൽ സുകുമാരകുറുപ്പായി വേഷമിടുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ഓടിടി പ്ലാറ്റ് ഫോമിലാവും സിനിമ പ്രദർശിപ്പിക്കുക എന്ന് നേരത്തെ വാർത്തകളിലുണ്ടായിരുന്നു. എന്നാൽ തിയേറ്ററുകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ തീരുമാനമായതിന്റെ പശ്ചാത്തലത്തിൽ ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
Also Read: എന്റെ രണ്ടാമത്തെ കുഞ്ഞ്; ‘കുറുപ്പി’നെക്കുറിച്ച് വാചാലനായി ദുൽഖർ
ശോഭിത ധുലി പാലയാണ് ‘കുറുപ്പി’ൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. അതിൽ 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചതാണ്.
ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘കമ്മാരസംഭവ’ത്തിലൂടെ ദേശീയ അവാർഡ് നേടിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ്.