മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയമായ താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിലും ആക്ടീവായ സാനിയ അനവധി ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ഡെനിം വസ്ത്രത്തിൽ സ്റ്റൈലിഷായി നിൽക്കുന്ന ചിത്രങ്ങളാണ് സാനിയ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
ഒരു അവാർഡ് നൈറ്റിൽ ഫാഷൻ ഐക്കണിനുള്ള പുരസ്കാരം സാനിയ നേടി. അതേ അവസരത്തിൽ പകർത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. ജിഷാദ് ഷംസുദീനാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.
മേക്കപ്പ് സറ മേക്കൊവർ നിർവഹിച്ചപ്പോൾ ഫൊട്ടൊഗ്രഫി ജിക്സൻ ചെയ്യുന്നു. ഫാഷൻ ട്രെൻഡുകൾ തന്റെ ഫൊട്ടൊഷൂട്ടിലൂടെ പരിചയപ്പെടുത്താറുള്ള സാനിയയുടെ ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
‘ക്വീൻ’ സിനിമയിലൂടെയാണ് സാനിയ ഇയ്യപ്പൻ ശ്രദ്ധേയയാവുന്നത്. 2014-ല് പുറത്തിറങ്ങിയ ‘ബാല്യകാലസഖി’ എന്ന സിനിമയിൽ സാനിയ അഭിനയിച്ചുവെങ്കിലും ‘ക്വീനി’ലെ ചിന്നു എന്ന കഥാപാത്രമാണ് സാനിയയുടെ കരിയറിൽ വഴിത്തിരിവായത്. ‘ലൂസിഫറി’ലെ ജാൻവി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. റോഷൻ ആൻഡ്രൂസ് ചിത്രം ‘സാറ്റർഡെ നൈറ്റി’ലാണ് സാനിയ അവസാനമായി അഭിനയിച്ചത്.