അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ടെന്നിസ് താരം സാനിയ മിർസ. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമ്രിലും വ്യത്യസ്തമായൊരു പോസ്റ്റിലൂടെയാണ് താരം ഗര്‍ഭിണിയാണെന്ന വിവരം വെളിപ്പെടുത്തിയത്. മിര്‍സ, മാലിക് എന്നീ പേരെഴുതിയ വസ്ത്രത്തിന് മധ്യത്തിലായി മിര്‍സ-മാലിക് എന്ന കുഞ്ഞുടുപ്പിന്റെ ചിത്രമുള്ളൊരു പോസ്റ്റായിരുന്നു അത്.

തനിക്കും ശുഐബ് മാലിക്കിനും ഉണ്ടാവുന്ന കുഞ്ഞിന്റെ അവസാന നാമം ‘മിര്‍സ മാലിക്’ എന്നായിരിക്കുമെന്നും ഒരു പെണ്‍കുട്ടി ഉണ്ടാകണമെന്നാണ് ശുഐബിന് ഇഷ്ടമെന്നും സാനിയ നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ നിറവയറുമായുളള സാനിയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്.

Read More: ആ കാത്തിരിപ്പിന് വിരാമം; ഗര്‍ഭിണിയാണെന്ന വിവരം വ്യത്യസ്തമായി പ്രഖ്യാപിച്ച് സാനിയ മിര്‍സ

ജസ്റ്റ് ഫോർ വുമൺ മാസികയുടെ കവർ ചിത്രത്തിനുവേണ്ടിയാണ് നിറവയറുമായി സാനിയ പോസ് ചെയ്തത്. കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ചും ഗർഭാവസ്ഥയെക്കുറിച്ചും സാനിയ മനസ് തുറക്കുന്നുണ്ട്. ഗര്‍ഭിണി ആയപ്പോൾ ഇഷ്ടമുള്ള ആഹാരം കഴിക്കുന്നുണ്ട്. ഇതിനു മുൻപ് ഞാൻ ഭക്ഷണത്തിൽ വളരെയേറെ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇഷ്ടമുളളതെല്ലാം കഴിക്കുന്നുണ്ടെന്നും സാനിയ പറയുന്നു.

The Stunner

A post shared by ɐᴉuɐS & qᴉɐoɥS ɟO ɯɐǝ┴ (@shoaib_sania_squad) on

A post shared by ɐᴉuɐS & qᴉɐoɥS ɟO ɯɐǝ┴ (@shoaib_sania_squad) on

പരിശീലന സമയത്ത് ഇടവേളകളിൽ തന്നെ കാണാൻ ഓടിയെത്താറുണ്ടെന്ന് ഭർത്താവ് ഷൊയബ് മാലിക്കിനെക്കുറിച്ച് സാനിയ പറഞ്ഞു. താൻ മുൻപ് പറഞ്ഞ പല ആഗ്രഹങ്ങളും ഇപ്പോഴാണ് ഷൊയബ് നടത്തി തരുന്നതെന്നും സാനിയ വ്യക്തമാക്കി.

A post shared by ɐᴉuɐS & qᴉɐoɥS ɟO ɯɐǝ┴ (@shoaib_sania_squad) on

ഏഴ് വര്‍ഷം മുമ്പാണ് സാനിയാ മിര്‍സ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷൊയബ് മാലിക്കിനെ വിവാഹം കഴിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook