നാല് മാസം കൊണ്ട് 26 കിലോ ഭാരം കുറച്ച് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ടെന്നീസ് താരം സാനിയ മിർസ. 2018 ഒക്ടോബർ 30നാണ് സാനിയ മകന് ജന്മം നൽകിയത്. ഗർഭിണിയായിരുന്ന സമയത്ത് സാനിയയുടെ ശരീരഭാരം നന്നായി കൂടിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം 26 കിലോ ഭാരം കുറച്ച ചിത്രം സാനിയ പങ്കുവച്ചിരുന്നു.
Read More: നാല് മാസം കൊണ്ട് 26 കിലോ കുറച്ചു; ഫൊട്ടോ പങ്കുവച്ച് സാനിയ, കമന്റ് ചെയ്ത് യുവരാജ്
“നമുക്കെല്ലാവർക്കും ജീവിതത്തിൽ ഓരോ ലക്ഷ്യങ്ങളുണ്ടാകും. 89 കിലോയിൽ നിന്ന് ശരീരഭാരം 63 ലേക്ക് എത്തിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ആ ലക്ഷ്യം നേടിയെടുക്കാൻ എനിക്കു നാല് മാസം വേണ്ടിവന്നു. കുഞ്ഞിനു ജന്മം നൽകിയ ശേഷം ശരീരം ഫിറ്റാക്കാൻ നിരന്തരം പരിശ്രമിച്ചു. ലക്ഷ്യം നേടിയെടുക്കാൻ പരിശ്രമങ്ങൾ തുടരുക. നിങ്ങൾക്ക് സാധിക്കില്ല എന്ന് മറ്റാരെങ്കിലും പറഞ്ഞാൽ അതൊന്നും കാര്യമാക്കേണ്ട.” എന്ന വാക്കുകളോടെയാണ് സാനിയ ചിത്രം പങ്കുവച്ചത്. ഗർഭിണിയായിരിക്കുമ്പോൾ 23 കിലോ ഭാരം കൂടിയിരുന്നതായി സാനിയ തന്നെ നേരത്തേ പറഞ്ഞിരുന്നു.
കഠിനാധ്വാനത്തിലൂടെയാണ് സാനിയ ഈ നേട്ടം കൈവരിച്ചത്. ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ സാനിയ വ്യായാമം ചെയ്യാറുണ്ട്. ഇതിന്റെ വീഡിയോകളും താരം പങ്കുവച്ചിരുന്നു.
മറ്റൊരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, സാനിയ തന്റെ ഫിറ്റ്നസ് ദിനചര്യയും പങ്കുവെച്ചിരുന്നു: “ട്രെഡ് മില്ലിൽ രണ്ട് കിലോമീറ്റർ വാം അപ്പ് തുടർന്ന് എന്റെ താഴത്തെ മുതുകിലേയും ഇടുപ്പിലേയും കൊഴുപ്പും തടിയും കുറയ്ക്കാനുള്ള വ്യായാമം.
ബെഞ്ച് പ്രസ്സ് – 10 ന്റെ 4 സെറ്റുകൾ (ഓരോ സെറ്റിലും ഭാരം വർദ്ധിപ്പിച്ച് റെപ്സ് കുറയ്ക്കുക)
ലാറ്റ് പുൾ ഡൌൺസ് – 4 സെറ്റ് x 12 റെപ്സ്
ഫോർവേഡ് മൂവിങ് ജമ്പുകൾ 4 സെറ്റുകൾ x 12 റെപ്സ്
ഗ്ലൂട്ടൽ കിക്ക് ബാക്കുകൾ – 4 സെറ്റുകൾ x 12 റെപ്സ്
ഡെഡ് ലിഫ്റ്റുകൾ – ഞാൻ 15 കിലോ 4 സെറ്റ് ഉപയോഗിച്ച് ആരംഭിച്ചു
അസിസ്റ്റഡ് പുഷ് അപ്പ് – 12 ന്റെ 4 സെറ്റുകൾ
ബോഡി വെയ്റ്റ് സ്ക്വാറ്റുകൾ – 20 ന്റെ 4 സെറ്റുകൾ
സ്കീ അബ്സ് – 24 ന്റെ 4 സെറ്റുകൾ
ബർപീസ് – 8 ന്റെ 4 സെറ്റുകൾ
ലെഗ് പ്രസ്സ് – 4 സെറ്റ് x 6
ഒടുവിൽ 20 മിനിറ്റ് ഓട്ടം,” എന്നിവയാണ് തന്റെ ഫിറ്റ്നസ് രഹസ്യമെന്ന് സാനിയ പറയുന്നു.