ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും പാക് ക്രിക്കറ്റര്‍ ഷുഹൈബ് മാലിക്കിനും ചൊവ്വാഴ്ചയാണ് ആണ്‍കുഞ്ഞ് പിറന്നത്. അന്ന് രാവിലെയാണ് ഷുഹൈബ് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പതിവ് പോലെ സാനിയ കരുത്തോടെ ഇരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടേയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇസാന്‍ മിര്‍സ മാലിക് എന്നാണ് കുഞ്ഞിന് താരങ്ങള്‍ പേരിട്ടിരിക്കുന്നത്. ‘ദൈവത്തിന്റെ സമ്മാനം’ എന്നാണ് കുഞ്ഞിന്റെ പേരിന് അറബിയിലെ അര്‍ത്ഥം. റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ നിന്നും സാനിയ പുറത്തേക്ക് വരുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇവിടെ വച്ചാണ് സാനിയ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് മാലിക് കഴിഞ്ഞ ദിവസം വ്യക്തമാക്കി, സാനിയയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

പെണ്‍കുഞ്ഞ് ആയിരിക്കുമെന്നായിരുന്നു ഇരുവരുടേയും പ്രതീക്ഷ. കൂടാതെ കുഞ്ഞിനുള്ള പേരും ഇരുവരും കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ പേര് മിര്‍സ മാലിക് എന്നായിരിക്കുമെന്നും ഒരു പെണ്‍കുട്ടി ഉണ്ടാകണമൈന്നാണ് ഷുഹൈബിന് ആഗ്രഹമെന്നും സാനിയ നേരത്തേ പറഞ്ഞിരുന്നു. മിര്‍സ, മാലിക് എന്നീ പേരെഴുതിയ കുഞ്ഞുടുപ്പിന്റെ ചിത്രമുള്ളൊരു പോസ്റ്റായിരുന്നു അത്.

തനിക്കും ഷുഹൈബ് മാലിക്കിനും ഉണ്ടാവുന്ന കുഞ്ഞിന്റെ അവസാന നാമം ‘മിര്‍സ മാലിക്’ എന്നായിരിക്കുമെന്ന് സാനിയ മിര്‍സ നേരത്തേ പറഞ്ഞിരുന്നു. ഒരു പെണ്‍കുട്ടി ഉണ്ടാകണമെന്നാണ് ഷുഹൈബിന് ഇഷ്ടമെന്നും സാനിയ പറഞ്ഞു.

Also Read: ബേബി ഷവര്‍ ആഘോഷിച്ച് സാനിയ മിര്‍സ; ചിത്രങ്ങൾ

‘ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. ഞാനും ഷുഹൈബും സംസാരിച്ച് തീരുമാനിച്ച കാര്യമാണ്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടാവുകയാണെങ്കില്‍ കുഞ്ഞിന്റെ സര്‍നെയിം ‘മാലിക്’ എന്ന് മാത്രമാക്കാതെ ‘മിര്‍സ മാലിക്’ എന്നായിരിക്കും. അവിടെയാണ് ഞങ്ങള്‍ ഒരു കുടുംബമെന്ന നിലയില്‍ നിലകൊളളുന്നത്. ഭര്‍ത്താവിന് ഒരു പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹം’, സാനിയ പറഞ്ഞു.

ഏഴ് വര്‍ഷം മുമ്പാണ് സാനിയാ മിര്‍സ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷുഹൈബ് മാലിക്കിനെ വിവാഹം കഴിച്ചത്. അതിന് ശേഷം ഇരുവരും നേരിടുന്ന പ്രധാനചോദ്യം കുട്ടികളാകുന്നില്ലേ എന്നാണ്. എന്നാല്‍ ഇതിനെല്ലാം സാനിയ മറുപടി പറഞ്ഞു. ഇക്കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല എന്നതാണ് സത്യം. ശരിക്കും പറഞ്ഞാല്‍ ഇക്കാര്യത്തില്‍ ഉത്തരം പറയാനാകില്ല. കുട്ടികള്‍ ഉണ്ടാകുമെന്നോ അവന്‍ കായികതാരമാകുമെന്നോ ആര്‍ക്ക് പറയാനാകും. എന്നാല്‍ ചിലപ്പോള്‍ അവന്‍ ഒരു നടനോ, അദ്ധ്യാപകനോ ഡോക്ടറോ ആകുമായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook