അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ടെന്നിസ് താരം സാനിയ മിര്‍സ. ബേബി ഷവര്‍ ആഘോഷിക്കുന്ന സാനിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക്കിനും അദ്ദേഹത്തിന്റെ സഹോദരിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് സാനിയ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

സാനിയയുടേയും ഷുഹൈബിന്റേയും ചിത്രങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം സാനിയയുടെ വസ്ത്രധാരണത്തെ കുറിച്ച് മോശമായി കമന്റുകള്‍ ചെയ്യുന്നവരും ഉണ്ട്. എന്നാൽ വസ്ത്രധാരണം എങ്ങനെ വേണം എന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും വേറൊരു വിഭാഗം ആളുകളും കമന്റ് ചെയ്യുന്നുണ്ട്.

നേരത്തേ ജസ്റ്റ് ഫോര്‍ വുമണ്‍ മാഗസിന്റെ കവര്‍ ചിത്രത്തിനു വേണ്ടി സാനിയ നിറവയറുമായി പോസ് ചെയ്തിരുന്നു. കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ചും ഗര്‍ഭാവസ്ഥയെക്കുറിച്ചുമെല്ലാം അഭിമുഖത്തില്‍ സാനിയ മനസുതുറന്നിരുന്നു. ഗര്‍ഭിണി ആയപ്പോള്‍ ഇഷ്ടമുള്ള ആഹാരം കഴിക്കുന്നുണ്ട്, അതിനു മുമ്പ് ആഹാരത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചിരുന്നുവെന്നെല്ലാം സാനിയ പറഞ്ഞിരുന്നു.

Read More: നിറവയറുമായി സാനിയ മിർസ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കൂടാതെ കുഞ്ഞിനുള്ള പേരും ഇരുവരും കണ്ടെത്തിക്കഴിഞ്ഞു. കുഞ്ഞിന്റെ പേര് മിര്‍സ മാലിക് എന്നായിരിക്കുമെന്നും ഒരു പെണ്‍കുട്ടി ഉണ്ടാകണമൈന്നാണ് ഷുഹൈബിന് ആഗ്രഹമെന്നും സാനിയ നേരത്തേ പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ