മകനെ മാറോടണച്ച് സാനിയ മിര്‍സ ആദ്യമായി പൊതുവിടത്ത്; ഇസ്ഹാന്റെ മുഖം തേടി ക്യാമറ കണ്ണുകൾ

ടെഡി ബെയര്‍ വസ്ത്രമാണ് ഇസ്ഹാനെ അണിയിപ്പിച്ചിരിക്കുന്നത്

ടെന്നീസ് താരം സാനിയ മിർസ അമ്മയായ വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പ്രസവത്തിന് പിന്നാലെ സാനിയ തന്റേയും ഷൊയ്ബ് മാലിക്കിന്റേയും കുഞ്ഞിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ പുറത്തുവിട്ട ചിത്രങ്ങളിലൊന്നും തന്നെ ആണ്‍കുട്ടിയായ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ മുഖം ഉണ്ടായിരുന്നില്ല.

ഇന്ന് മുംബൈയിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴും കുഞ്ഞിന്റെ മുഖം ക്യാമറ കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാനായില്ല. വളരെ കരുതലോടെയാണ് സാനിയ കുഞ്ഞിനെ മാറത്ത് അടുപ്പിച്ചിരിക്കുന്നത്. ടെഡി ബെയര്‍ വസ്ത്രമാണ് ഇസ്ഹാനെ അണിയിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ് കുഞ്ഞിനേയും കൊണ്ട് സാനിയ പൊതുവിടത്ത് പ്രത്യക്ഷപ്പെടുന്നത്.

നേരത്തെയും സാനിയ മകന്റെ ചിത്രം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ രണ്ടിലും കുട്ടിയുടെ മുഖം പുറത്ത് വ്യക്തമല്ലെന്നതും ശ്രദ്ധേയമാണ്. ‘അല്‍ഹംദുലില്ലാഹ്’ എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ മാസം സാനിയ മകനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

#Moments #Allhamdulillah pic.twitter.com/f9x867lW5n
— Sania Mirza (@MirzaSania) November 21, 2018

32കാരിയായ ടെന്നീസ് താരറാണി ആറ് ഗ്രാൻഡ്‌സ്ലാം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗര്‍ഭിണിയായതോടെ കളിക്കളത്തില്‍ നിന്ന് വിട്ടു നിന്ന സാനിയ ജീവിതത്തിലെ ഓരോ ആഘോഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകര്‍ക്കൊപ്പം പങ്കുവയ്ക്കാറുണ്ട്.

So it’s been 5 days since we came into this world .. Me as a mother and my little Izhaan as my son we’ve even watched Baba play some cricket together since we’ve arrived it truly is the biggest match ,tournament achievement I’ve ever won or had and there is no feeling or- pic.twitter.com/KRiXVNmcox
— Sania Mirza (@MirzaSania) November 3, 2018

നേരത്തെ മകന്‍ പിറന്ന സന്തോഷ വാര്‍ത്തയും ഷൊയ്ബ് ട്വിറ്ററിലൂടെ തന്നെയായിരുന്നു പങ്കുവച്ചത്. ‘അതൊരു ആണ്‍കുട്ടിയാണ്. എപ്പോഴത്തെയും പോലെ എന്റെ പെണ്‍കുട്ടിയും ധൈര്യവതിയായി സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും പിന്തുണയ്ക്കും വിനയാന്വിതനായി നന്ദി പറയുന്നു’. എന്നായിരുന്നു സന്തോഷ വാര്‍ത്ത പങ്കുവച്ചുള്ള മാലിക്കിന്റെ ട്വീറ്റ്.

2010 ഏപ്രിൽ 12 നാണ് ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ എന്ന പേരിന് അര്‍ത്ഥം. ഒരു പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു തങ്ങള്‍ക്ക് ആഗ്രഹം എന്ന് ഇരുവരും നേരത്തേ പറഞ്ഞിരുന്നു. കുഞ്ഞിന് മിര്‍സ മാലിക് എന്ന് പേരിടുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആൺകുഞ്ഞാണ് പിറന്നത്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Sania mirza arrives in mumbai airport with baby boy

Next Story
ഫിലിപ്പീൻസ് സുന്ദരിക്ക് മിസ് യൂണിവേഴ്സ് കിരീടംMiss Universe, Catriona, ie malayalam, മിസ് യൂണിവേഴ്സ്, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com