സഞ്ചാരികളുടെ മനസ്സിൽ ദൃശ്യ ഭംഗി കൊണ്ട് ഇടം പിടിച്ചിരിക്കുകയാണ് സാൻ മറീനൊ എന്ന കുഞ്ഞൻ രാജ്യം. 61ചതുരശ്ര കി.മി മാത്രം വിസ്തീർണമുള്ള സാൻ മറീനൊ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 2016-2017ൽ സാൻ മറീനൊവിൽ ടൂറിസ്സം 31.1% വളർച്ച നേടി എന്നാണ് അധികൃതർ പറയുന്നത്. ഏതാണ്ട് 78,000 സഞ്ചാരികളാണ് കഴിഞ്ഞ വർഷം ഇവിടെ എത്തിയത്.
യുണൈറ്റഡ് വേൾഡ് നേഷൻസ് ടൂറിസം ഓർഗനൈസേഷന്റെ കണക്ക് പ്രകാരം 33,562 മാത്രം ജനസംഖ്യയുള്ള സാൻ മറീനൊ യുറോപ്യൻ രാജ്യങ്ങളിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി മാറി കഴിഞ്ഞു. ഇറ്റലിക്ക് സമീപമുളള സാൻ മറീനൊവിലേക്ക് ഫ്ലോറൻസിൽ നിന്നും മൂന്ന് മണിക്കൂർ യാത്രയാണുള്ളത്. 11-ാം നൂറ്റാണ്ടിലെ വാസ്തുവിദ്യ പ്രകടമാക്കുന്ന പള്ളികൾ, ഹരിതാഭമായ കടൽത്തീരം എന്നിവ സാൻ മറീനൊവെ സഞ്ചാരികളുടെ സ്വർഗമാക്കുകയാണ്.
1899ൽ നിർമ്മിക്കപ്പെട്ട മ്യൂസോ ഡി സ്റ്റാറ്റോ എന്ന നാഷണൽ മ്യൂസിയമാണ് സാൻ മറീനൊവിൽ ചരിത്രപ്രേമികളെ കാത്തിരിക്കുന്നത്. സാൻ മറീനൊവിൽ മൂന്ന് കോട്ടകളാണുളളത്, അതിൽ റോക്ക ഗ്വായിറ്റ എന്ന കോട്ട 10-ാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചത്.