മലയാള സിനിമയ്ക്കപ്പുറം തമിഴിലും സജീവമാകുകയാണ് നടി സംയുക്ത മേനോൻ. ധനുഷ് ചിത്രം ‘വാത്തി’യാണ് താരത്തിന്റെ അവസാനമായി റിലീസിനെത്തിയത്. ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് സംയുക്ത അണിഞ്ഞ വസ്ത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈറ്റ് ഡിസൈർ സൽവാർ ധരിച്ച് താരം പങ്കുവച്ച ചിത്രങ്ങളിലേക്കാണ് ഇപ്പോൾ ഫാഷൻ ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്.
ഷിറീൻ ഷഹനയുടെ ഡിസൈനിങ്ങിൽ ഒരുങ്ങിയ വസ്ത്രമാണ് സംയുക്ത ധരിച്ചത്. പാക്കിസ്ഥാനി സ്റ്റൈലിലുള്ള വസ്ത്രം പേൾ ഗ്രേ ഷെയ്ഡിലാണ് വരുന്നത്. പേസ്റ്റൽ നിറങ്ങളിൽ ഉൾപ്പെടുത്താവുന്ന ഷെയ്ഡാണിത്. പച്ച നിറത്തിലുള്ള എബ്രയോഡറി വർക്കും സൽവാറിന്റെയും ദുപ്പട്ടയുടെയും അരികിൽ കാണാം. 26,500 രൂപയാണ് ഈ ഡിസൈനർ പാക്കിസ്ഥാനി സൽവാറിന്റെ വില. മിനിമൽ ലുക്കിലാണ് സംയുക്ത ഈ ചിത്രങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്നത്.
വെങ്കി അത്രുലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘വാത്തി’. നാഗ വംസി, സായ് സൗജന്യ എന്നിവർ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 17നാണ് റിലീസിനെത്തിയത്.സംയുക്തയുടെ നാലാമത്തെ തമിഴ് ചിത്രമാണ് ‘വാത്തി’.
‘പോപ് കോൺ’ എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട് അന്യഭാഷ സിനിമകളിലും അഭിനയിച്ചു. കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംയുക്ത കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു.