scorecardresearch

സംയുക്ത ധരിച്ച ഈ റഫിൾഡ് സാരിയുടെ വിലയറിയാമോ?

മോസ് ഗ്രീൻ നിറത്തിലുള്ള ബെൽറ്റഡ് റഫിൾ സാരിയിൽ സംയുക്ത മനോഹരിയായിരിക്കുകയാണ്.

Samyuktha Menon, Photoshoot, Outfit
Samyuktha Menon/ Instagram

തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നായികമാരിലൊരാളാണ് നടി സംയുക്ത മേനോൻ. തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് താരം ഇപ്പോൾ സജീവമായി നിൽക്കുന്നത്. കാർത്തിക്ക് വർമയുടെ സംവിധാനത്തിൽ ഒരുങ്ങിയ തെലുങ്ക് ഹൊറർ മിസ്റ്ററി ചിത്രം ‘വിരുപക്ഷ’ ആണ് സംയുക്തയുടെ അവസാനം റിലീസിനെത്തിയ ചിത്രം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ സംയുക്ത ഫൊട്ടൊഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ സാരിയുടുത്ത് നിൽക്കുന്ന ചിത്രങ്ങൾ വൈറലാകാറുമുണ്ട്.

സഹീദി റെഡ്ഡിയുടെ ഡിസൈനിങ്ങിൽ ഒരുങ്ങിയ വസ്ത്രം അണിഞ്ഞുള്ള താരത്തിന്റെ ചിത്രമാണിപ്പോൾ ശ്രദ്ധ നേടുന്നത്. റഫിൾ സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. മോസ് ഗ്രീൻ നിറത്തിലുള്ള ബെൽറ്റഡ് റഫിൾ സാരിയിൽ സംയുക്ത മനോഹരിയായിരിക്കുകയാണ്. 18,480 രൂപയാണ് റഫിൾഡ് സാരിയുടെ വില. ഒരു ലോങ്ങ് ഇയറിങ്ങ് മാത്രമാണ് താരം സ്റ്റൈൽ ചെയ്തിരിക്കുന്നത്.

ധനുഷിനൊപ്പം ചെയ്ത ‘വാത്തി’ ആണ് സംയുക്തയുടെ അവസാനം ഹിറ്റായ ചിത്രം. വെങ്കി അത്രുലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഫെബ്രുവരി 17നാണ് റിലീസിനെത്തിയത്. സംയുക്തയുടെ നാലാമത്തെ തമിഴ് ചിത്രമായിരുന്നു ‘വാത്തി’.

‘പോപ് കോൺ’ എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട് അന്യഭാഷ സിനിമകളിലും അഭിനയിച്ചു. കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംയുക്ത കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Samyuktha menon ruffled saree new outfit price see photos