മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സംവൃത സുനിൽ. അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും സംവൃത മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ്. ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിൽ താമസമാക്കിയ സംവൃത വെക്കേഷനായി നാട്ടിലെത്തിയിരിക്കുകയാണ് ഇപ്പോൾ.
തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളൊക്കെ സംവൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഏറെ നാളുകൾക്ക് ശേഷം നടത്തിയ ഒരു ഫൊട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സംവൃത ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
ടിയ നീൽ കാരിക്കാശ്ശേരിയുടെ T&M സിഗ്നേച്ചറിന്റെ ലാ നോവിയ കളക്ഷനിൽ നിന്നുള്ള മനോഹരമായൊരു അനാർക്കലിയാണ് സംവൃത ധരിച്ചിരിക്കുന്നത്.
35,000 രൂപ മുതൽ- 50,000 രൂപ വരെയാണ് ഈ അനാർക്കലി ചുരിദാറുകളുടെ വില വരുന്നത്. പേസ്റ്റൽ നിറത്തിലുള്ള ഈ അനാർക്കലിയിൽ സ്റ്റോൺ, ബീഡ്സ്, സരി എന്നിവ ഹാൻഡ്മെയ്ഡായി പിടിപ്പിച്ചിരിക്കുകയാണ്.