scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

സ്പൂൺ മാത്രം മതി, സെക്കൻഡുകൾക്കുള്ളിൽ മനോഹരമായി കണ്ണെഴുതാം; വീഡിയോയുമായി സമീറ റെഡ്ഡി

മേക്കപ്പിൽ ഒഴിച്ചു കൂടാനാവാത്തതാണ് ഐ മേക്കപ്പ്

sameera reddy, eye shadow, ie malayalam

ഒരാളുടെ ലുക്കിൽ മാറ്റം വരുത്താൻ മേക്കപ്പിന് കഴിയും. പക്ഷേ, പറയുന്നപോലെ ചിലർക്ക് മേക്കപ്പ് അത്ര എളുപ്പമല്ല. മണിക്കൂറുകളോളം മേക്കപ്പിനായി സമയം ചെലവിടുന്നവരുണ്ട്. എന്നാൽ, ചില ട്രിക്കുകളിലൂടെ മേക്കപ്പ് എളുപ്പത്തിൽ ചെയ്യാം, പ്രത്യേകിച്ച് തുടക്കക്കാർക്ക്.

മേക്കപ്പിൽ ഒഴിച്ചു കൂടാനാവാത്തതാണ് ഐ മേക്കപ്പ്. ഐഷാഡോ, ഐലൈനർ, മസ്കാര എന്നിവയൊക്കെ ഉപയോഗിച്ച് കണ്ണുകൾ മനോഹരമാക്കി മാറ്റാം. ഒരു ഗ്ലാം ഐ ഷാഡോ ലുക്ക് നേടാൻ പാടുപെടുന്നുണ്ടെങ്കിൽ, സമീറ റെഡ്ഡിയുടെ പക്കൽ ഒരു എളുപ്പ വഴിയുണ്ട്, ഇതിനു വേണ്ടത് ഒരു സ്പൂൺ മാത്രം.

സ്പൂൺ ഉപയോഗിച്ച് എങ്ങനെ കണ്ണുകൾ മനോഹരമായി എഴുതാമെന്ന് സമീറ റെഡ്ഡി പങ്കുവച്ച വീഡിയോയിലുണ്ട്. സെക്കൻഡുകൾക്കുള്ളിൽ കണ്ണെഴുതാമെന്ന് സമീറയുടെ വീഡിയോ കാണുമ്പോൾ മനസിലാകും.

വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന സമീറ സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ബംഗാളി ഭാഷകളിലായി 30 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ സൂര്യയുടെ നായികയായി സമീറ അഭിനയിച്ച ‘വാരണം ആയിരം’ സൂപ്പർ ഹിറ്റായിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Sameera reddy shares easy eye shadow hack using a spoon

Best of Express