ശരീര ഭാരം കുറയ്ക്കാനായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഓർക്കുകയാണ് സമീറ റെഡ്ഡി. 92 കിലോയിൽനിന്നുമാണ് സമീറയുടെ വർക്ക്ഔട്ട് യാത്ര തുടങ്ങുന്നത്. കഠിനമായ പരിശ്രമത്തിലൂടെ സമീറ തന്റെ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. ഇപ്പോൾ 81 കിലോയാണ് തന്റെ ശരീര ഭാരമെന്ന് സമീറ പറയുന്നു. ഇൻസ്റ്റഗ്രാമിൽ ശരീര ഭാരം കുറയ്ക്കാൻ തീരമാനമെടുത്തപ്പോൾ തന്റെ രൂപം എങ്ങനെയായിരുന്നുവെന്നും ഇപ്പോൾ താൻ എങ്ങനെയാണെന്നും കാണിക്കുന്ന ഫൊട്ടോ താരം ഷെയർ ചെയ്തിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലുടനീളം, ശാരീരികവും മാനസികവുമായ നിരവധി കാര്യങ്ങളുണ്ട്. ഇന്നത്തെ ജീവിതശൈലി കൈവരിക്കുന്നതിന് അവ സഹായിച്ചതായും സമീറ പറയുന്നു. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കായി ചില ടിപ്സുകളും സമീറ പറഞ്ഞിട്ടുണ്ട്.
- ചിലപ്പോഴൊക്കെ എനിക്ക് ഫോക്കസ് നഷ്ടപ്പെടാറുണ്ട്, പക്ഷേ ലക്ഷ്യം എന്താണെന്ന് എനിക്കറിയാം, അതിനാൽ ഞാൻ ഉടൻ തന്നെ ട്രാക്കിൽ തിരിച്ചെത്തും.
- ഇടയ്ക്കിടെയുള്ള ഉപവാസം രാത്രി വൈകിയുള്ള ലഘുഭക്ഷണ ശീലത്തിന് എന്നെ സഹായിച്ചിട്ടുണ്ട്.
- നെഗറ്റീവ് ചിന്തകളിൽ നിന്ന് അകന്നു നിൽക്കാനും സന്തോഷത്തോടെ ഇരിക്കാനും ഞാൻ പല ജോലികളും ചെയ്യുന്നു
- ഒരു സ്പോർട്സ് തിരഞ്ഞെടുക്കുക. ഫിറ്റ്നസ് രസകരമാക്കാൻ ഇത് സഹായിക്കുന്നു
- എല്ലാ ആഴ്ചയും നിങ്ങളുടെ പുരോഗതി പരിശോധിക്കുക
- യഥാർത്ഥ ലക്ഷ്യങ്ങൾ സജ്ജമാക്കുക. പെട്ടെന്ന് ഭാരം കുറയ്ക്കാൻ ശ്രമിക്കരുത്.
- അവസാനമായി സ്വയം വെറുക്കരുത്
വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന സമീറ സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ബംഗാളി ഭാഷകളിലായി 30 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ സൂര്യയുടെ നായികയായി സമീറ അഭിനയിച്ച ‘വാരണം ആയിരം’ സൂപ്പർ ഹിറ്റായിരുന്നു.
Read More: ഇതാണ് ഞാൻ, സമീറയുടെ പുതിയ ലുക്കിന് കയ്യടിച്ച് ആരാധകർ