തെന്നിന്ത്യൻ സിനിമയിലെ താരറാണിമാരിലൊരാളായ സാമന്ത ഏതു വേഷത്തിലും സുന്ദരിയാണ്. സാരിയിലും സാമന്ത സ്റ്റൈലിഷാണ്. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പുതിയ ചിത്രങ്ങൾ ആരാധ ഹൃദയം കവർന്നിട്ടുണ്ട്. സിൽക്ക് സാരിയിലുള്ള ചിത്രങ്ങളാണ് സാമന്ത ഇത്തവണ പോസ്റ്റ് ചെയ്തത്.
ഹാൻഡ്‌വോൺ ഓർഗൻസ സിൽക്ക് സാരിക്കൊപ്പം ഹാൻഡ് പെയിന്റഡ് ബ്ലൗസുമായിരുന്നു സാമന്ത ധരിച്ചത്. ഏകദേശം, 1,14,999 രൂപയാണ് ഈ സാരിയുടെ വില.
കഴിഞ്ഞ ദിവസമാണ് സിനിമയിൽ എത്തിയിട്ട് 12 വർഷം പൂർത്തിയായതിന്റെ സന്തോഷം സാമന്ത പങ്കിട്ടത്. 2010ൽ ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന തമിഴ് ചിത്രത്തിൽ അതിഥി വേഷം അഭിനയിച്ചു കൊണ്ടാണ് സാമന്ത അരങ്ങേറ്റം കുറിച്ചത്. ഈഗ (ഈച്ച), തെരി, മഹാനദി, സൂപ്പർ ഡീലക്സ്, മജിലി എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ സാമന്ത ഏറെ ശ്രദ്ധ നേടി.
‘പുഷ്പ’യാണ് ഒടുവിൽ റിലീസിനെത്തിയ സാമന്ത ചിത്രം. ചിത്രത്തിലെ ‘ഊ അന്തവാ’ എന്ന ഗാനത്തിനൊപ്പമുള്ള സാമന്തയുടെ ഐറ്റം ഡാൻസ് ഏറെ ശ്രദ്ധ നേടിയിരുന്നു. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുലെ രണ്ട് കാതൽ’ എന്ന ചിത്രത്തിൽ സാമന്തയ്ക്ക് ഒപ്പം വിജയ് സേതുപതി, നയൻതാര എന്നിവരുമുണ്ട്.
Read More: സിനിമയിൽ 12 വർഷം പിന്നിടുമ്പോൾ; സന്തോഷം പങ്കുവച്ച് സാമന്ത