ഏറെ നാളുകളായി മയോസിറ്റിസ് എന്ന രോഗവുമായുള്ള പോരാട്ടത്തിലാണ് തെന്നിന്ത്യൻ നടി സാമന്ത. മാസങ്ങൾക്കുശേഷമാണ് സാമന്ത ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ ട്രെയിലർ ലോഞ്ചിനെത്തിയ സാമന്ത, ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവയ്ക്കവേ വികാരാധീനയാവുകയും ചെയ്തിരുന്നു.
ചടങ്ങിൽ ഐവറി ഓർഗൻസ സാരി ധരിച്ചാണ് സാമന്ത എത്തിയത്. ബോർഡറിൽ എംബ്രോയിഡറി വർക്കുകൾ നിറഞ്ഞതായിരുന്നു സാരി. ഐവറി ഗാജി സിൽക്ക് ബ്ലൗസാണ് സാരിക്കൊപ്പം സാമന്ത തിരഞ്ഞെടുത്തത്.
ദേവ്നാഗ്രി ബ്രാൻഡിന്റെ സെഹർ കളക്ഷനിൽനിന്നുള്ളതായിരുന്നു ഈ സാരി. 48,500 രൂപയാണ് ഈ സാരിയുടെ വില.

ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തള’ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘ശാകുന്തളം’. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ ആണ് ചിത്രത്തിൽ സാമന്തയുടെ നായകൻ. ഫെബ്രുവരി 17 നാണ് ‘ശാകുന്തളം’ തിയേറ്ററുകളിൽ എത്തുക.
സംവിധായകനായ ഗുണശേഖറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയതും. അദിതി ബാലൻ, മോഹൻ ബാബു, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.