മുംബൈയിൽ നടന്ന ഫിലിം ക്രിട്ടിക്സ് പുരസ്കാര ചടങ്ങിൽ തിളങ്ങി സാമന്ത. റെഡ്കാർപെറ്റിൽ ബോളിവുഡ് നടിമാരെ വെല്ലുന്ന തരത്തിൽ സ്റ്റണ്ണിങ് ലുക്കിലാണ് താരം എത്തിയത്. പച്ചയും കറുപ്പും നിറത്തിലുള്ള സ്പെഗറ്റി സ്ട്രാപ്പ് ഗൗണിൽ ഗ്ലാമറസായി എത്തിയ സാമന്തയാണ് ചടങ്ങിൽ ഏവരുടെയും ശ്രദ്ധ നേടിയത്.
ഗൗരി, നൈനിക എന്നീ ഡിസൈനർമാർ ചേർന്ന് രൂപകൽപ്പന ചെയ്ത ഗൗൺ ആണ് സാമന്ത അവാർഡ് ചടങ്ങിൽ ധരിച്ചത്. ഡീപ്പ് നെക്ക് ആയിരുന്നു ഗൗണിന്റെ പ്രത്യേകത. സാമന്തയുടെ ഗൗണിന്റെ വില 1.8 ലക്ഷമാണ്. ബ്രാൻഡ് വെബ്സൈറ്റിലൂടെ ഓൺലൈനായി ഗൗൺ വാങ്ങാവുന്നതാണ്.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുല രണ്ടു കാതൽ’ ആണ് സാമന്തയുടെ റിലീസിനൊരുങ്ങുന്ന സിനിമ. വിജയ് സേതുപതി, നയൻതാര എന്നിവരും ഈ സിനിമയിലുണ്ട്. ഏപ്രിൽ 28 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ‘ശാകുന്തളം’, ‘യശോദ’ എന്നിവയാണ് സാമന്തയുടെ അടുത്ത ചിത്രങ്ങള്‍.
Read More: പാപ്പരാസികളെ കണ്ട് ഭയന്ന സാമന്തയുടെ രക്ഷകനായി വരുൺ ധവാൻ; വീഡിയോ