വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന നടിമാർക്ക് പ്രചോദനമാണ് സാമന്ത. വിവാഹശേഷവും സാമന്തയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. ഈ വർഷം ഇതിനകം രണ്ടു സിനിമകളാണ് സാമന്തയുടേതായി പുറത്തിറങ്ങിയത്. തമിഴിൽ പുറത്തിറങ്ങിയ സൂപ്പർ ഡീലക്സും തെലുങ്കിൽ പുറത്തിറങ്ങിയ മാജിലിയും സാമന്തയ്ക്ക് മികച്ച പ്രതികരണങ്ങളാണ് നേടിക്കൊടുക്കുന്നത്.

വിവാഹശേഷം സാമന്തയും ഭർത്താവ് നാഗചൈതന്യയും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് മാജിലി. ചിത്രം ഏപ്രിൽ 5 നാണ് പുറത്തിറങ്ങിയത്. സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കെല്ലാം സാമന്ത എത്തുന്നുണ്ട്. സിനിമാ പ്രൊമോഷനുകൾക്കെല്ലാം കിടിലൻ ലുക്കിലാണ് സാമന്ത എത്തുന്നത്.

തെലുങ്കിലെ താരങ്ങളിൽ ഫാഷൻ സെൻസിൽ മുന്നിൽ തന്നെ സാമന്തയുണ്ട്. സാമന്തയുടെ ഇൻസ്റ്റഗ്രാം പേജിൽ നിറയെ താരത്തിന്റെ വ്യത്യസ്ത ലുക്കിലെ ചിത്രങ്ങളാണ്. സാമന്തയുടെ ഫാഷൻ ഫോളോ ചെയ്യുന്നവരും കുറവല്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ