Salt Side Effects on body skin hair: ഉപ്പും പഞ്ചാരയും നമ്മുടെ ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഘടകങ്ങളാണ്. എന്നാല്‍ ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇവ രണ്ടും ഹാനികരമാണ് എന്നാണ്. പഞ്ചസാര ഒരളവു വരെ കുറയ്ക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഉപ്പിന്റെ കാര്യം അങ്ങനെയല്ല. ഉപ്പില്ലെങ്കില്‍ പിന്നെ കറികള്‍ കഴിക്കാനേ ആവില്ല എന്ന അവസ്ഥയാണ്. എങ്കിലും കഴിയുന്ന പോലെ, ഉപ്പ് കുറയ്ക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും എന്നാണ് പഠനങ്ങള്‍ സൂചിപിക്കുന്നത്.
ഉപ്പിന്റെ അമിത ഉപയോഗം പല വിധ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്ന് വിശദീകരിക്കുകയാണ് ആയുര്‍വേദ ഡോക്ടര്‍ ആയ വൈശാലി. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അവര്‍ അതിനെക്കുറിച്ച് പറയുന്നതിങ്ങനെ.
അമിതമായി ഉപ്പു ഉപയോഗിച്ചാല്‍ വരാന്‍ സാധ്യയുള്ളത്
- അകാലനര
- മുടികൊഴിച്ചില്‍
- ഹൈപ്പര്‍അസിഡിറ്റി
- ഏറിയ ദാഹം
- നെഞ്ചെരിച്ചില്‍
- ചര്‍മ്മപ്രശ്നങ്ങള്‍
- ഇന്‍ഫ്ലമേറ്ററി കണ്ടിഷന്‍സ്
- ബ്ലീഡിംഗ് പ്രശ്നങ്ങള്‍
- ബ്ലഡ് വിറ്റിയെഷന്
- മുഖത്ത് ചുളിവുകള്‍
Read Here: സെക്സ്, സൗന്ദര്യം വർധിപ്പിക്കും; എങ്ങനെയെന്നറിയേണ്ടേ?