കൊച്ചി: പ്രായത്തിൽ ഹാഫ് സെഞ്ച്വറി അടിച്ചു, ബോളിവുഡ് ലോകത്തെ താരരാജാവ് സൽമാൻ ഖാൻ. പക്ഷെ ഇപ്പോഴും ഫിറ്റ്‌നെസിൽ മറ്റേതെങ്കിലും താരത്തിന് അദ്ദേഹത്തെ കവച്ച് വയ്ക്കാൻ സാധിക്കുമോ? 52വയസ്സിലും കടഞ്ഞെടുത്തത് പോലെയുള്ള ശരീരത്തിനുടമായാണ് സൽമാൻ ഖാൻ.

ബോളിവുഡ് ലോകത്തെ തന്നെ ഫിറ്റ്‌നെസ് ഐക്കണാണ് അദ്ദേഹം. എന്നാൽ ഫിറ്റ്‌നെസ് സൽമാൻ ഖാന് മാത്രം മതിയോ? ഫിറ്റ്നെസ് നിലനിർത്തുന്നതിൽ നിരവധി യുവാക്കളുടെയും യുവാക്കളെയും ബോളിവുഡിലെ യുവ താരങ്ങളുടെയും ശ്രമത്തിന് പിന്നിൽ പ്രേരക ഘടകം സൽമാൻ ഖാൻ ആണെന്ന് നിസംശയം പറയാം. ആ ചിന്ത തന്നെയാവും പുതിയ നീക്കത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഫിറ്റ് ഇന്ത്യാ മൂവ്മെന്റിന്റെ ഭാഗമായി ഫിറ്റ്നെസ് ഉപകരണങ്ങൾ വിപണിയിലെത്തിക്കാനുളള ഒരുക്കത്തിലാണ് ഇപ്പോൾ സൽമാൻ ഖാൻ.

സിനിമയിൽ അവസരമുറപ്പിക്കാനായി ആയിരം തവണയെങ്കിലും പ്രിയങ്ക വിളിച്ചുകാണും: സൽമാൻ ഖാൻ

ബീയിങ് ഹ്യുമൻ ബ്രാൻഡിലൂടെ വസ്ത്രം ,ആഭരണം ,ഇ-സൈക്കിൾ എന്നിവ നേരത്തെ തന്നെ സൽമാൻ ഖാൻ വിപണിയിൽ എത്തിച്ചിട്ടുണ്ട്. പക്ഷെ പുതിയ പേരിലാകും ഫിറ്റ്നെസ് ഉപകരണങ്ങൾ വിപണിയിലെത്തിക്കുക. ഇന്ത്യയിൽ ഉപകരണങ്ങൾ നിർമ്മിക്കാനാവശ്യമായ നൂറ് ശതമാാനം അവകാശവും ജെറായ് ഫിറ്റ്‌നെസെന്ന കമ്പനിയിൽ നിന്നും സൽമാൻ ഖാൻ വാങ്ങികഴിഞ്ഞു.

ഞാൻ വളരെ വളരെ സന്തുഷ്ടനാണ്, സത്യമായിട്ടും: സൽമാൻ ഖാൻ

ഫിറ്റ്നെസ് ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ 25 വർഷത്തോളം പ്രവർത്തനപരിചയമുള്ള കമ്പനിയാണ് ജെറായ് ഫിറ്റ്നെസ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിച്ചാണ് ഫിറ്റ്നെസ് ഉപകരണങ്ങൾ പുറത്തിറക്കുന്നത്. രാജ്യത്തെല്ലാവർക്കും ആരോഗ്യപരിപാലന സംസ്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സൽമാൻ ഖാൻ പറഞ്ഞു.

പുതിയ ഫിറ്റനെസ് ഉപകരണങ്ങൾ വെള്ളിയാഴ്ച മുംബൈയിൽ ആരംഭിക്കുന്ന ഹെൽത്ത് ആൻഡ് ഫിറ്റനെസ് എക്സ്പോയിലൂടെ പുറത്തിറക്കാനാണ് തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook