/indian-express-malayalam/media/media_files/uploads/2018/07/sara.jpg)
ഫാഷൻ സെൻസിൽ സച്ചിൻ തെൻഡുക്കറുടെ മകൾ സാറ തെൻഡുക്കറും ബോളിവുഡ് താരങ്ങളോട് കിടപിടിക്കും. 20 കാരിയായ സാറയുടെ ഫാഷൻ സെൻസിൽ ഇഷ്ടപ്പെടുന്ന ആരാധകരും ഒട്ടേറെയുണ്ട്. സാറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾക്ക് ആയിരക്കണക്കിന് ഫോളോവേഴ്സുണ്ട്. ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരുളള സെലിബ്രിറ്റിയാണ് സാറ.
സാറയുടെ സെലക്ഷനുകളെല്ലാം സിംപിളാണ്. ബോളിവുഡ് പാർട്ടികളിലും അവാർഡ്ദാന ചടങ്ങുകളിലും കുടുംബത്തിനൊപ്പം എത്താറുളള സാറ വസ്ത്രധാരണത്തിലൂടെ തന്റേതായ ഇടം എപ്പോഴും കണ്ടെത്താറുണ്ട്. അടുത്തിടെ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനെത്തിയപ്പോഴും സാറയുടെ ഡ്രസ് സെൻസ് ഒരിക്കൽക്കൂടി ഏവരുടെയും പ്രശംസയ്ക്കിടയാക്കി.
Can't drink (tea) all day if you don't start in the morning
A post shared by Sara Tendulkar (@saratendulkar) on
സാറ ബോളിവുഡിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഒരിക്കൽ ഇതേക്കുറിച്ച് സച്ചിനോട് ചോദിച്ചപ്പോൾ തന്റെ മകൾ ഇപ്പോൾ പഠനമാണ് ആസ്വദിക്കുന്നതെന്നും സിനിമയിൽ അവൾ വരുമെന്നുളള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു സച്ചിൻ പറഞ്ഞത്. ദിരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലെ പഠനത്തിനുശേഷം ബിരുദ പഠനത്തിനായി സാറ ലണ്ടനിലേക്കാണ് പോയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.