തന്‍റെ സുഹൃത്തുക്കള്‍ക്കായി പാചകം ചെയ്തു കൊണ്ടാണ് ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കര്‍ പുതുവൽസരത്തെ വരവേറ്റത്. ‘ഇതാണു ന്യൂ ഇയര്‍ ബാര്‍ബിക്യൂ, നല്ല മണമുണ്ട്, സമയം പോകുന്തോറും ഇത് അടുപ്പിലിരുന്നു കൂടുതല്‍ കൂടുതല്‍ രുചിയുള്ളതാകും’, ഇങ്ങനെ പറഞ്ഞു കൊണ്ട് ബാര്‍ബിക്യൂ തയ്യാറാക്കുന്ന വിഡിയോ ആരാധകര്‍ക്കായി സച്ചിന്‍ പങ്കുവച്ചിട്ടുണ്ട്.

‘എന്‍റെ സുഹൃത്തുക്കള്‍ക്കായി പാചകം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം.  എല്ലാവര്‍ക്കും ഞാന്‍ ഉണ്ടാക്കിയതെല്ലാം ഇഷ്ടപ്പെട്ടു.  വിരലുകള്‍ നക്കിതുടയ്ക്കുന്നത് നിര്‍ത്തിയിട്ടില്ല അവരിപ്പോഴും. എല്ലാവരും പുതുവര്‍ഷം ആഘോഷിച്ചു എന്ന് കരുതുന്നു. എല്ലാവര്‍ക്കും ഒരു അടിപൊളി 2018 ആശംസിക്കുന്നു. അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ, എപ്പോഴും.’, സച്ചിന്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ