scorecardresearch

മൂന്നക്ഷരവും അറുന്നൂറ്റിനാല്പത്തിയഞ്ച് അര്‍ത്ഥങ്ങളും: ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും സങ്കീര്‍ണ്ണമായ പദം

ക്രിയാ രൂപത്തിൽ മാത്രം തന്നെ 645 സാധ്യതകളാണ് ഈ വാക്കിന് Oxford English Dictionary (OED) നൽകുന്നത്

run, run meaning, english dictionary, english to malayalam dictionary, most complicated word in english, run meanings, ഇംഗ്ലീഷ്, ഇംഗ്ലീഷ് മലയാളം നിഘണ്ടു, റണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം, oxford english dictionary

ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും സങ്കീർണമായ വാക്ക് ഏതാണ് എന്നറിയാമോ? തിരുവനന്തപുരം എംപി ശശി തരൂര്‍ ട്വിറ്റ്റില്‍ കാച്ചുന്ന hippopotomonstrosesquipedaliophobiaയോ floccinaucinihilipilificationനോ പോലെ ഒരുപാട് അക്ഷരങ്ങളുള്ള, ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള, നമ്മള്‍ കേട്ടിട്ടില്ലാത്ത ഒന്നാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന മൂന്നക്ഷരവും, അറുന്നൂറ്റിനാല്പത്തിയഞ്ചു അര്‍ത്ഥങ്ങളുമുള്ള ‘Run’ എന്ന വാക്കാണത്.

ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ (OED) എഡിറ്റര്‍മാരാണ് സാഹചര്യമനുസരിച്ച് പല ഭാവങ്ങളും അർത്ഥങ്ങളുമുള്ള ‘റണ്‍’ എന്ന വാക്കിനെ ആംഗലേയ ഭാഷയിലെ ഏറ്റവും സങ്കീര്‍ണ്ണമായ വാക്കായി കണ്ടെത്തിയത്. ക്രിയാ രൂപത്തിൽ മാത്രം തന്നെ 645 സാധ്യതകളാണ് ഈ വാക്കിന് OED നൽകുന്നത്. OED യുടെ ഏറ്റവും പുതിയ പതിപ്പിൽ ഓടുക എന്നര്‍ത്ഥം വരുന്ന ‘run’ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് ‘to go with quick steps on alternate feet’ എന്നാണ്. എന്നാല്‍ അതിനു പുറകേ ഈ വാക്കിന്റെ മറ്റു പ്രയോഗ നിയമങ്ങൾ വിശദീകരിക്കുന്ന എഴുപത്തിയഞ്ചു കോളങ്ങള്‍ കൂടിയുണ്ട്. ഈ വാക്കിന്റെ വ്യാഖ്യാനങ്ങൾ സമാഹരിക്കാൻ ഒൻപത് മാസത്തെ ഗവേഷണവും കഠിനശ്രമവുമാണ് ലെക്സിക്കോഗ്രഫാറായ (നിഘണ്ടു കര്‍ത്താവ്) പീറ്റർ ഗില്ലിവറിന് വേണ്ടി വന്നത്. അതു കൊണ്ടു തന്നെ നിഘണ്ടുവിന്റെ R എന്ന അക്ഷരവിഭാഗം സംഗ്രഹിക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തു

run, run meaning, english dictionary, english to malayalam dictionary, most complicated word in english, run meanings, ഇംഗ്ലീഷ്, ഇംഗ്ലീഷ് മലയാളം നിഘണ്ടു, റണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം, oxford english dictionary
Run, the most complex word in English language

ഇത്രയും ലളിതമായ ഒരു പദം എങ്ങനെയാണ് വിവിധ സാഹചര്യങ്ങളില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ വിവിധ അര്‍ത്ഥങ്ങള്‍ കൈവരിക്കുന്നത് എന്ന് പരിശോധിക്കാം.

  • She runs every morning (അവൾ ദിവസേന രാവിലെ ഓടാൻ പോകും. ‘Run’ here means ‘Move at a speed faster than a walk’)
  • Today she ran a mile under five minutes (ഇന്ന് അഞ്ച് മിനിറ്റിനകം ഒരു മൈൽ പിന്നിട്ടു. ‘Run’ here means To cover a particular distance)
  • On her way back home, she had to run a few errands (തിരിച്ച് വരുന്ന വഴി അവൾക്ക് ചില കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു.)
  • She had to run to the supermarket to buy essential goods (അവശ്യസാധനങ്ങള്‍ വാങ്ങാൻ അവൾക്ക് സൂപ്പര്‍മാര്‍ക്കറ്റിൽ പോകേണ്ടി വന്നു, ‘Run’ here means ‘To make a short, quick trip or visit’)
  • When she entered her apartment, she playfully ran her fingers lightly over the piano (ഫ്ളാറ്റിൽ പ്രവേശിച്ചപ്പോൾ അവൾ പിയാനോയിൽ വിരലോടിച്ചു, ‘Run’ here means ‘To pass something over quickly’)
  • Musical ability runs in her family (സംഗീതവാസന പാരമ്പര്യമായുള്ള കുടുംബമാണ് അവളുടേത്‌ ‘Run’ here means ‘To occur again through time’)
  • She went straight to run a bath (അവൾ കുളിക്കാനായി വെള്ളം തയ്യാറാക്കാൻ പോയി, ‘Run’ here means ‘To fill a bathtub with water in preparation for taking a bath.’)
  • While she was getting her towels, the bathwater runs over drenching the floor (അവൾ തോർത്തെടുക്കാൻ പോയപ്പോൾ വെള്ളം കവിഞ്ഞൊഴുകി തറ നനഞ്ഞു, ‘Run’ here means ‘To overflow’)
  • She was running late for work (അവൾ ജോലിക്ക് പോകാൻ വൈകുകയായിരുന്നു, ‘Run’ here means ‘To be behind schedule’)
  • She ran across an old friend on her way to the office (ഓഫീസിലേക്കുള്ള വഴിയില്‍ അവൾ അപ്രതീക്ഷിതമായി ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടി, ‘Run’ here means ‘To meet someone without planning to.’)
  • Her friend inquired how her business was running those days (കൂട്ടുകാരി അവളുടെ ജോലിയുടെ നടത്തിപ്പിനെപറ്റി ആരാഞ്ഞു, ‘Run’ here means ‘To operate or function’)
  • She runs a small profitable business and was quite happy with the results (അവൾ ഒരു ചെറിയ ലാഭകരമായ ബിസിനസ് നടത്തുകയും അതിൽ സന്തുഷ്ടയുമായിരുന്നു, ‘Run’ here means ‘To manage or conduct’)
  • She reached her office and decided on running some big risks (അവൾ ഓഫീസിൽ എത്തുകയും സാഹസികമായ ചില ദൗത്യങ്ങൾ നിർവ്വഹിക്കാൻ തീരുമാനിക്കുകയും ചെയ്തു, ‘Run’ here means ‘To place oneself in danger, at risk’)
  • She read a report that runs into eight pages (എട്ടു പേജ് നീളമുള്ള റിപ്പോര്‍ട്ട്‌ അവൾ വായിച്ചു, ‘Run’ here means ‘To continue, extend, stretch, or last’)
  • She left work and called a cab. The driver ran the car up onto the kerb. (ഡ്രൈവർ വണ്ടി റോഡരികലേക്ക് ചേർത്ത് നിർത്തി, ‘Run’ here means ‘To be driven from a proper or given route’)
  • She saw a billboard of candidates running for office (അവൾ സ്ഥാനാർഥികളുടെ പരസ്യ ബോര്‍ഡുകള്‍ കണ്ടു. ‘Run’ here means ‘To be a candidate for election’)
  • She thought that she would do things differently if she ran the world (തനിക്ക് അധികാരം കിട്ടിയിരുന്നെങ്കില്‍ താന്‍ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്തേനെ എന്നവൾ ചിന്തിച്ചു, ‘Run’ here means ‘To control, organize, and coordinate the operations of an entity’)

മേല്‍പ്പറഞ്ഞ ഓരോ വരികളിലും RUN എന്ന വാക്കിന് വിവിധങ്ങളായ അര്‍ത്ഥമാണ്. ‘Verb’ ആയും phrasal verb ആയും ഉപയോഗിക്കപ്പെടുന്ന ഈ വാക്കിന്റെ എണ്ണിയാലൊടുങ്ങാത്ത അർത്ഥതലങ്ങളാണ് ഈ ചെറുവാക്കിനെ ഇത്രകണ്ട് സങ്കീർണമാക്കുന്നത്.

 

എന്നാൽ കാലങ്ങളോളം ആംഗലേയ ഭാഷ നിയന്ത്രിച്ച ഇതായിരുന്നില്ല. ‘Run’ എന്ന വാക്കിന് ഒരു മുൻഗാമി ഉണ്ടായിരുന്നു. OEDയുടെ എഡിറ്റർ ആയ ജോൺ സിംസൺ രേഖപ്പെടുത്തുന്നതനുസരിച്ച് ‘Set’ എന്ന വാക്കാണ് Runനു മുൻപ് ഏറ്റവും സമ്പുഷ്ടമായ അർത്ഥങ്ങൾ ഉൾകൊണ്ട വാക്ക്. OEDയുടെ ആദ്യ പതിപ്പ് 1928-ൽ പ്രസിദ്ധീകരിച്ചപ്പോൾ ‘Set’ എന്ന വാക്ക് 32 പേജുകളിലൂടെ ഇരുന്നൂറിലേറെ അർത്ഥങ്ങൾ രേഖപ്പെടുത്തി.

അതിനു പിന്നാലെ ‘Put’ എന്ന വാക്ക് ആ സ്ഥാനം കയ്യടക്കി. പക്ഷേ ഈ അത്യാധുനിക കമ്പ്യൂട്ടർ യുഗത്തിൽ ആ സ്ഥാനം അടക്കി വാഴുന്നത്‌ ‘Run’ ആണ്. ഈ വാക്കിന് ഇത്രയും ശ്രേഷ്ഠതയും പ്രാധാന്യവും കൈവന്നതിനുള്ള കാരണവും വ്യാഖ്യാനവും നമ്മെ ചിന്തിപ്പിക്കുന്നതാണ്. ‘Set’ എന്ന വാക്ക് സമൂഹത്തിൽ നിലനിന്നിരുന്ന സ്ഥിരതയും യാഥാസ്ഥിതിക ചിന്താഗതിയുടെയും അടയാളവും പ്രതീകവുമായിരുന്നു. എന്നാൽ ‘Run’ ഇന്നത്തെ തലമുറയുടെ അഭിനിവേശത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഭാവിയുടെ സാധ്യതകളെയും പ്രതിരൂപമാണ്.

 

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Run the most complex word in english claims oxford english dictionary

Best of Express