Happy Rose Day 2020 Wishes Images, Quotes, Status, Wallpapers, Greetings Card, SMS, Messages, Photos, Pictures, Pics: ഫെബ്രുവരി മാസമെന്നാൽ പ്രണയിതാക്കൾക്കുളളതാണ്. പ്രണയിക്കുന്നവർക്ക് വേണ്ടി മാത്രമുളള വാലന്റൈൻസ് ഡേ ഫെബ്രുവരി മാസത്തിലാണ്. ഫെബ്രുവരി 14 നാണ് വാലന്റൈൻസ് ഡേയായി ആഘോഷിക്കുന്നത്. പക്ഷേ അതിനു മുൻപേയുളള ദിവസങ്ങൾ തന്നെ പ്രണയിതാക്കൾക്ക് ആഘോഷിക്കാനുളളതാണ്. അതിലൊരു ദിനമാണ് റോസ് ഡേ.
ഫെബ്രുവരി 7 ആണ് റോഡ് ഡേയായി ആഘോഷിക്കുന്നത്. ഈ ദിവസം പ്രണയിതാക്കൾ പരസ്പരം റോസാ പുഷ്പങ്ങൾ കൈമാറും. ലാവെൻഡർ റോസ് ആദ്യ കാഴ്ചയിൽ തന്നെയുളള പ്രണയത്തെ സൂചിപ്പിക്കുന്നു. വെളുത്ത റോസ് നിരപരാധിത്വത്തെയും പവിത്രതയെയും സൂചിപ്പിക്കുന്നു. മഞ്ഞ റോസ് സൗഹൃദത്തിന്റെ അടയാളമാണ്. ഓറഞ്ച് റോസ് പാഷനെയാണ് സൂചിപ്പിക്കുന്നത്. ചുവന്ന റോസ് പ്രണയത്തിന്റെ അടയാളമായിട്ടാണ് ലോകം കണക്കാക്കുന്നത്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ റോഡ് ഡേ ദിനാശംസകൾ.