സാരിയിൽ സുന്ദരിയായി റിമി ടോമി; ചിത്രങ്ങൾ

സാരിക്ക് ഇണങ്ങും വിധമുളള മാലയും ഹെയർസ്റ്റൈലും റിമിയെ കൂടുതൽ സുന്ദരിയാക്കി

rimi tomy, singer, ie malayalam

സ്റ്റൈലിഷ് ലുക്കിലൂടെയും മേക്കോവറിലൂടെയും ഓരോ ദിവസം കഴിയുന്തോറും ആരാധകരെ ഞെട്ടിക്കുകയാണ് റിമി ടോമി. റിമിയുടെ സൗന്ദര്യം കൂടിവരികയാണോയെന്ന സംശയവും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്ക് തോന്നാറുണ്ട്. സാരിയിലുളള റിമിയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് പല സെലിബ്രിറ്റികളും അമ്പരന്നിട്ടുണ്ട്.

സാരിയിൽ അതീവ സുന്ദരിയായിരുന്നു റിമി ടോമി. സാരിക്ക് ഇണങ്ങും വിധമുളള മാലയും ഹെയർസ്റ്റൈലും റിമിയെ കൂടുതൽ സുന്ദരിയാക്കി. അശ്വതി ശ്രീകാന്ത്, അനു സിത്താര, ജ്യുവൽ മേരി, ഗായത്രി സുരേഷ്, കനിഹ, ദീപ്തി വിധു പ്രതാപ് തുടങ്ങി നിരവധി പേർ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

ഗായിക, അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധ പതിപ്പിച്ച റിമിയിപ്പോൾ ഒരു ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏവരെയും അതിശയപ്പെടുത്തുന്ന മേക്കോവറാണ് റിമി നടത്തിയത്. തന്റെ മേക്കോവറിനു പിന്നിൽ വർക്കൗട്ടും യോഗയും മാത്രമാണെന്ന് റിമി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Read More: ഗൗണിൽ മനോഹരിയായി റിമി ടോമി, ചിത്രങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Rimi tomy stylish saree photos

Next Story
മുംബൈയിലെ രാത്രികൾ; സ്റ്റൈലിഷ് ചിത്രങ്ങളുമായി പൂർണിമPoornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Poornima indrajith photos, Poornima indrajith saree photos, Poornima Indrajith saree photos
The moderation of comments is automated and not cleared manually by malayalam.indianexpress.com